Skip to main content
ആറന്മുള

vs achuthanandanആറന്മുളയിലെ നിര്‍ദ്ദിഷ്ട വിമാനത്താവളത്തിനെതിരെ നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരവേദി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ വ്യാഴാഴ്ച സന്ദര്‍ശിച്ചു. വിമാനത്താവള വിരുദ്ധ ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി പത്തിന് സമരം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് വി.എസ് സമരപ്പന്തലില്‍ എത്തുന്നത്.

 

ആറന്മുളയില്‍ വിമാനമിറക്കുന്നതിനുള്ള എല്ലാ ഗൂഡനീക്കങ്ങളേയും പ്രതിരോധിക്കണമെന്ന് വി.എസ് ആവശ്യപ്പെട്ടു. പ്രമാണിമാരുടെ ആകാശസഞ്ചാരത്തിന് വേണ്ടി വയലേലകള്‍ ഇല്ലാതാക്കുകയാണെന്നും ഇവര്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളെ സ്വാധീനിക്കുകയാണെന്നും വി.എസ് പറഞ്ഞു.

 

കവി സുഗതകുമാരി അധ്യക്ഷയായ വിമാനത്താവള വിരുദ്ധ ഏകോപന സമിതിയില്‍ സി.പി.ഐ.എമ്മും ഭാഗമാണ്. ഒരു ദിവസം നൂറുപേര്‍ വീതമാണ് സത്യാഗ്രഹ സമരത്തില്‍ പങ്കെടുക്കുന്നത്.