The new god is thermocol
But for water and the land, we may go for the most comical of the things as we do not know when all good things would come to an end.
But for water and the land, we may go for the most comical of the things as we do not know when all good things would come to an end.
തമിഴ്നാട്ടിലെ ആര്‍.കെ നഗര്‍ നിയമസഭാ മണ്ഡലത്തിലേക്ക് ഏപ്രില്‍ 12-ന് നടത്താനിരുന്ന ഉപതെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കി. വോട്ടര്‍മാര്‍ക്ക് കൈക്കൂലി കൊടുക്കുന്നതും അഴിമതിയും വ്യാപകമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
ശശികല അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ ആയതിനു ശേഷം ദിനകരനെ പാര്‍ട്ടിയുടെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തിരുന്നു.
ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടിന് നേര്‍ക്ക് ശ്രീലങ്കന്‍ നാവികസേന തിങ്കളാഴ്ച രാത്രി നടത്തിയ വെടിവെപ്പില്‍ ഒരാള്‍ മരിക്കുകയും മൂന്ന്‍ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ധനുഷ്കോടിയ്ക്കും കച്ചത്തീവിനുമിടയിലാണ് സംഭവം. 22-കാരനാണ് ബ്രിട്ജോയാണ് മരിച്ചത്.
തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ വിനോദസഞ്ചാരികളെ കൊണ്ടുപോയ ഒരു മത്സ്യബന്ധന ബോട്ട് കടലില്‍ മുങ്ങി ചുരുങ്ങിയത് ഒന്‍പത് പേര്‍ മരിച്ചു. 19 പേരെ രക്ഷപ്പെടുത്തി.
തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പഴനിസ്വാമി നിയമസഭയില്‍ ഭൂരിപക്ഷം തെളിയിച്ചതായി സ്പീക്കര്‍ പി. ധനപാല്‍ ശനിയാഴ്ച പ്രഖ്യാപിച്ചു. വിശ്വാസ പ്രമേയത്തില്‍ പ്രതിപക്ഷത്തെ ഡി.എം.കെ അംഗങ്ങളെ പുറത്താക്കിയായിരുന്നു വോട്ടെടുപ്പ് നടന്നത്.