Skip to main content

ഓഖി ദുരിതബാധിതരെ പ്രധാനമന്ത്രി സന്ദര്‍ശിക്കും

ഓഖി ദുരന്തം ബാധിച്ച പ്രദേശങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി സന്ദര്‍ശനം നടത്തും. ഈ മാസം 18നാണ് മോഡി കേരളത്തിലെത്തുന്ന്. കൊച്ചിയില്‍ വിമാനമിറങ്ങി ലക്ഷദ്വീപില്‍ ഓഖി ദുരന്തബാധിത മേഖലകളില്‍ സന്ദര്‍ശിച്ച ശേഷമായിരിക്കും പ്രധാനമന്ത്രി കേരളത്തിലേക്കെത്തുക

രജനീകാന്ത് വീണ്ടും ആരാധകരെ കാണുന്നു; രാഷ്ട്രീയ പ്രവേശനത്തിന് സാധ്യത

രാഷ്ട്രീയ പ്രവേശന വാര്‍ത്തകള്‍ സജീവമാക്കിക്കൊണ്ട് സൂപ്പര്‍ താരം രജനീകാന്ത് വീണ്ടും ആരാധകരെ കാണാനൊരുങ്ങുന്നു. ഡിസംബര്‍ 26 മുതല്‍ 31 വരെ കോടമ്പാക്കത്തുള്ള രാഘവേന്ദ്ര കല്യാണ മണ്ഡപത്തിലായിരിക്കും രജനീകാന്ത് ആരാധകരെ കാണുക. രാവിലെ എട്ടു മുതല്‍ ഉച്ചകഴിഞ്ഞ് മൂന്ന് മണിവരെയാണ് കൂടിക്കാഴ്ച ക്രമീരിച്ചിരിക്കുന്നത്.

ഉദുമല്‍പേട്ട ദുരഭിമാനക്കൊല: പെണ്‍കുട്ടിയുടെ പിതാവടക്കം ആറുപേര്‍ക്ക് വധശിക്ഷ

തമിഴ്‌നാട്ടിലെ ഉദുമല്‍പേട്ടയില്‍ നടന്ന ദുരഭിമാനക്കൊലയിലെ ആറ് പ്രതികള്‍ക്ക് വധശിക്ഷ. ദലിത് യുവാവായ ശങ്കറിനെ(22)  കൊലപ്പെടുത്തിയ കേസിലാണ് ഭാര്യാപിതാവടക്കം ആറ് പേര്‍ക്ക് തിരുപ്പൂര്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്. പെണ്‍കുട്ടിയുടെ അമ്മയുള്‍പ്പെടെ മൂന്ന് പ്രതികളെ വെറുതെ വിട്ടു.

ആര്‍.കെ നഗര്‍ ഉപതിരഞ്ഞെടുപ്പ്: നടന്‍ വിശാലിന്റെ നാമനിര്‍ദേശ പത്രിക തള്ളി

ആര്‍.കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് നടന്‍ വിശാല്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി.വിശാല്‍ ഹാജരാക്കിയ രേഖകളില്‍ രണ്ടു പേരുടെ ഒപ്പ് വ്യാജമാണെന്നായിരുന്നു ആരോപണം. നാമനിര്‍ദേശ പത്രിക തള്ളിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി  ജനായത്തത്തോടുള്ള അവഹേളനമാണെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും വിശാല്‍  പ്രതികരിച്ചു.

ഓഖി: കടലില്‍ കുടുങ്ങിയ 72 പേരെ കൂടി രക്ഷപ്പെടുത്തി, 14 പേര്‍ മലയാളികള്‍

ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കടലില്‍ കുടുങ്ങിയ 72 പേരെ കൂടി രക്ഷപ്പെടുത്തിയെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. ഇതില്‍ പതിനാല് പേര്‍ മലയാളികളും ശേഷിക്കുന്നര്‍ തമിഴ്‌നാട് ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. ആറ് ബോട്ടുകളില്‍ നിന്നുമാണ് ഇവരെ രക്ഷിച്ചത്.അതിനിടെ കേരളത്തില്‍ ഇന്ന് ഒരാള്‍ കൂടി മരിച്ചു.പുല്ലുവിള സ്വദേശി രതീഷാണ് മരിച്ചത്.

ഓഖി: ലക്ഷദ്വീപില്‍ വ്യാപക നാശനഷ്ടം; കവരത്തിയില്‍ രണ്ട് ഉരു മുങ്ങി

ഓഖി ചുഴലിക്കാറ്റ്  ലക്ഷദ്വീപില്‍ ആഞ്ഞടിക്കുന്നു.ചരക്കുമായി ലക്ഷദ്വീപലേക്ക് വന്ന രണ്ട് ഉരു കവരത്തിയില്‍ വച്ച് മുങ്ങിയിട്ടുണ്ട്. പ്രതികൂല സാഹചര്യം കണക്കിലെടുത്ത് ലക്ഷദ്വീപിലേക്കുള്ള കപ്പല്‍ സര്‍വ്വീസുകള്‍ നിര്‍ത്തി വച്ചിരിക്കുകയാണ്. നാവിക സേനയുടെ കപ്പല്‍ രക്ഷാപ്രവര്‍ത്തനത്തിനായി പുറപ്പെട്ടിട്ടുണ്ടെങ്കിലും തീരത്തേക്ക് അടുക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഇപ്പോള്‍.

Subscribe to Mahindra BE6 Electric SUV