Skip to main content

ഓഖി ചുഴലിക്കാറ്റ് ശക്തി പ്രാപിച്ച് ലക്ഷദ്വീപിലേക്ക് നീങ്ങുന്നു

കേരളത്തിലും തമിഴ്‌നാട്ടിലും നാശം വിതച്ച ഓഖി ചുഴലിക്കാറ്റ് കടലില്‍ ശക്തി പ്രാപിച്ച് ലക്ഷദ്വീപിലേക്ക് നീങ്ങുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ലക്ഷദ്വീപില്‍ അതീവ ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. മണിക്കുറില്‍ 100 വേഗതയിലാണ് ഇവിടെ കാറ്റ് വീശുന്നത്. കേരതീരത്തും മണിക്കൂറില്‍ 80 മുതല്‍ 100 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റടിക്കാന്‍ സാധ്യതയുണ്ട്.

കേരളതീരത്ത് 'ഓഖി' ചുഴലിക്കാറ്റ്: ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

കേരളതീരത്ത് 'ഓഖി' ചുഴലിക്കൊടുങ്കാറ്റ് രൂപപ്പെട്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കന്യാകുമാരിക്കും തിരുവനന്തപുരത്തിനും ഇടയിലാണ് 'ഓഖി' ചുഴലിക്കൊടുങ്കാറ്റ് രൂപം കൊണ്ടിരിക്കുന്നത്.  തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും അടുത്ത മണിക്കൂറുകളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത ഉണ്ടെന്നും കേന്ദ്രം അറിയിച്ചിട്ടിണ്ട്.

വെല്ലൂരില്‍ നാല് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ ആത്മഹത്യചെയ്തു

തമിഴ്‌നാട്ടിലെ വെല്ലൂരില്‍ വിദ്യാര്‍ത്ഥിനികളുടെ കൂട്ട ആത്മഹത്യ. അരക്കോണം പണപ്പാക്കം സര്‍ക്കാര്‍ സ്‌കൂളിലെ നാല് വിദ്യാര്‍ത്ഥിനികളാണ് വെള്ളിയാഴ്ച കിണറ്റില്‍ ചാടി ജീവനൊടുക്കിയത്.പതിനൊന്നാം ക്ലാസ്സ് വിദ്യര്‍ത്ഥിനികളായ രേവതി, ശങ്കരി, ദീപ, മോനിഷ എന്നിവരാണ് മരിച്ചത്.

ആര്‍.കെ നഗര്‍ ഉപതിരഞ്ഞെടുപ്പ് ഡിസംബര്‍ 21ന്

തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ  മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന ആര്‍.കെ നഗര്‍ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ഡിസംബര്‍ 21ന് നടക്കും. അണ്ണാ ഡി.എം.കെയുടെ ഔദ്യോഗിക ചിഹ്നമായ രണ്ടില,  പളനിസ്വാമി-പനീര്‍ശെല്‍വം പക്ഷത്തിന് ലഭിച്ചതിന് തൊട്ടുപിന്നാലെയാണ്
ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.

രണ്ടില ചിഹ്നം പളനിസ്വാമി-പനീര്‍ശെല്‍വം വിഭാഗത്തിന്

അണ്ണാ.ഡി.എം.കെയുടെ രണ്ടില ചിഹ്നം പളനിസ്വാമി-പനീര്‍ ശെല്‍വം വിഭാഗത്തിന് നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ്. അണ്ണാ.ഡി.എം.കെ എന്ന പേരും ഇപിഎസ് ഒപിഎസ് വിഭാഗത്തിന് ഉപയോഗിക്കാം.രണ്ടില ചിഹ്നം അനുവദിക്കണമെന്ന ശശികല പക്ഷത്തെ ടി.ടി.വി ദിനകരന്റെ ആവശ്യം തള്ളിയാണ് തിരഞ്ഞെടുപ്പു കമ്മീഷന്റെ  തീരുമാനം.

കമലഹാസന്റെ പ്രസ്താവന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വളമാകുന്നു

മത തീവ്രവാദസ്വഭാവത്തില്‍ സംഘടിതവും ആസൂത്രിതവുമായി നീങ്ങുന്നവര്‍ക്ക് വളരാനുള്ള വളമായി പലപ്പോഴും പ്രത്യക്ഷത്തില്‍ പുരോഗമനപരവും മതേതര മുഖമുദ്രയുമുള്ള പ്രസ്താവനകളും നിലപാടുകളും കാരണ മാകുന്നു. അതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കമലഹാസന്റേത്.

Subscribe to Mahindra BE6 Electric SUV