തമിഴ്‌നാട്ടിലെ ജനായത്ത സമസ്യ
ജനായത്ത സംവിധാനത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി അതിന്റെ ധാർമ്മികതയും സാങ്കേതികതയും തമ്മിൽ മുഖാമുഖം നിൽക്കുമ്പോഴാണ്. സാങ്കേതികതയുടെ അധാർമ്മികമായ വിനിയോഗമാണ് ഇന്ത്യൻ ജനായത്ത സംവിധാനം നേരിടുന്ന ഏറ്റവും വലിയ പുഴുക്കുത്ത്.
ജനായത്ത സംവിധാനത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി അതിന്റെ ധാർമ്മികതയും സാങ്കേതികതയും തമ്മിൽ മുഖാമുഖം നിൽക്കുമ്പോഴാണ്. സാങ്കേതികതയുടെ അധാർമ്മികമായ വിനിയോഗമാണ് ഇന്ത്യൻ ജനായത്ത സംവിധാനം നേരിടുന്ന ഏറ്റവും വലിയ പുഴുക്കുത്ത്.
20-ഓളം എം.എല്‍.എമാര്‍ തടങ്കലില്‍ സൂക്ഷിക്കുന്നതില്‍ പ്രതിഷേധിച്ച് ഉപവാസത്തിലാണെന്നും പന്നീര്‍സെല്‍വം വിഭാഗം ആരോപിക്കുന്നു. ഇത് സത്യമാണെങ്കില്‍ ഗൌരവകരമാണെന്ന് കോടതി നിരീക്ഷിച്ചിട്ടുണ്ട്.
തമിഴ്‌നാട്ടില്‍ ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെയിലെ ഉള്‍പ്പാര്‍ട്ടി തര്‍ക്കത്തില്‍ ജനറല്‍ സെക്രട്ടറി വി.കെ ശശികല തന്‍റെ മേല്‍ക്കൈ ഉറപ്പിച്ചു. കാവല്‍ മുഖ്യമന്ത്രി ഒ. പന്നീര്‍സെല്‍വം ചൊവ്വാഴ്ച രാത്രി നടത്തിയ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഇന്ന്‍ വിളിച്ചുചേര്‍ത്ത എം.എല്‍.എമാരുടെ യോഗത്തില്‍ 134 പാര്‍ട്ടി എം.എല്‍.എമാരില്‍ 131 പേരും പങ്കെടുത്തു. പന്നീര്‍സെല്‍വം പാര്‍ട്ടിയേയും മുന്‍ മുഖ്യമന്ത്രി ജയലളിതയേയും വഞ്ചിച്ചതായി യോഗത്തില്‍ ശശികല കുറ്റപ്പെടുത്തി.
അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജെ. ജയലളിതയുടെ ദീര്‍ഘകാല സുഹൃത്ത് വി.കെ ശശികല തമിഴ്‌നാട് മുഖ്യമന്ത്രിയാകും. ഞായറാഴ്ച ചേര്‍ന്ന എ.ഐ.എ.ഡി.എം.കെ എം.എല്‍.എമാരുടെ യോഗം ശശികലയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു.
സുപ്രീം കോടതിയുടെ നിരോധനം മറികടക്കാന്‍ സംസ്ഥാനം തയ്യാറാക്കിയ ഓര്‍ഡിനന്‍സിന്റെ കരടിനു കേന്ദ്ര ആഭ്യന്തര മന്ത്രാലയവും പരിസ്ഥിതി-വനം മന്ത്രാലയവും കഴിഞ്ഞ ദിവസം അംഗീകാരം നല്‍കി. തമിഴ്‌നാട് ഗവര്‍ണര്‍ ശനിയാഴ്ച തന്നെ ഓര്‍ഡിനന്‍സില്‍ ഒപ്പ് വെക്കുമെന്നാണ് സൂചന.
എല്ലാം യുക്തിരഹിതമായ യുക്തിക്കു വിട്ടുകൊടുത്ത് ശുദ്ധമായ ജലവും വായുവും വിഷലിപ്തമാക്കുകയും അന്നം തന്നിരുന്ന വയലുകളും നികത്തി പച്ചക്കറിക്കു വേണ്ടി തമിഴ് ലോറികളേയും കാത്തിരിക്കുന്ന മലയാളിക്ക് ആചാരത്തിലെ യുക്തിയെ അന്ധവിശ്വാസമായേ കാണാൻ കഴിയുകയുള്ളു.