Skip to main content

രണ്ട് ദിവസത്തിനുള്ളില്‍ ജല്ലിക്കെട്ട് നടത്തുമെന്ന് തമിഴ്‌നാട്‌ മുഖ്യമന്ത്രി

ജല്ലിക്കെട്ട് നടത്തുന്നതിന് രണ്ട് ദിവസത്തിനുള്ളില്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുമെന്ന് തമിഴ്‌നാട്‌ മുഖ്യമന്ത്രി ഒ. പന്നീര്‍സെല്‍വം. താന്‍ തന്നെ പരിപാടി ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു മടങ്ങിയെത്തിയ ശേഷം മാദ്ധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

 

സംസ്ഥാനം തയ്യാറാക്കിയ ഓര്‍ഡിനന്‍സിന്റെ കരട് വിവിധ വകുപ്പുകള്‍ക്ക് അയച്ചുകൊടുത്തിരിക്കുകയാണെന്നും ആവശ്യമായ അംഗീകാരം കിട്ടിയ ശേഷം രാഷ്ട്രപതിയ്ക്ക് അയക്കുമെന്നു പന്നീര്‍സെല്‍വം പറഞ്ഞു.

 

ജല്ലിക്കെട്ട്: തമിഴ്നാട്ടില്‍ പ്രക്ഷോഭം ശക്തമായി തുടരുന്നു

തമിഴ്‌നാട്ടില്‍ ജല്ലിക്കെട്ട് അനുകൂല വികാരം ശക്തമായി തുടരവേ ചെന്നൈയില്‍ പ്രക്ഷോഭം നടത്തുന്ന യുവാക്കളുമായി സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച നടത്തി. ചെന്നൈയില്‍ മറീന ബീച്ചില്‍ 3000-ത്തോളം വരുന്ന വിദ്യാര്‍ഥികളും യുവാക്കളുമാണ് രണ്ടാം ദിവസമായ ബുധനാഴ്ചയും സമരം തുടരുന്നത്.

പൊങ്കലിന് മുന്‍പ് ജല്ലിക്കെട്ട് കേസില്‍ വിധി പറയാനാകില്ലെന്ന് സുപ്രീം കോടതി; നിരോധനം തുടരും

ശനിയാഴ്ച പൊങ്കല്‍ ഉത്സവദിനത്തിന് മുന്‍പായി ജല്ലിക്കെട്ട് കേസില്‍ വിധി പറയാന്‍ ആവശ്യപ്പെട്ട് കൊണ്ടുള്ള അപേക്ഷ സുപ്രീം കോടതി തള്ളി. ഉത്തരവിന്റെ കരട് തയ്യാറായിട്ടുണ്ടെന്നും എന്നാല്‍ ശനിയാഴ്‌ചയ്ക്ക് മുന്‍പ് വിധി പറയാന്‍ കഴിയില്ലെന്നും ദീപക് മിശ്ര, ആര്‍. ഭാനുമതി എന്നിവരുള്‍പ്പെട്ട ബെഞ്ച്‌ ആവശ്യമുന്നയിച്ച അഭിഭാഷകരോട് പറഞ്ഞു. ഇത്തരം ആവശ്യം ഉയര്‍ത്തുന്നത് ശരിയല്ലെന്നും ബെഞ്ച്‌ കൂട്ടിച്ചേര്‍ത്തു.

 

സ്റ്റാലിന്‍ ഡി.എം.കെയുടെ പ്രവര്‍ത്തനാദ്ധ്യക്ഷന്‍

ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ) പ്രവര്‍ത്തനാദ്ധ്യക്ഷനായി എം.കെ സ്റ്റാലിനെ തെരഞ്ഞെടുത്തു. ബുധനാഴ്ച ചേര്‍ന്ന പാര്‍ട്ടി ജനറല്‍ കൗണ്‍സിലാണ് തീരുമാനമെടുത്തത്. പാര്‍ട്ടിയുടെ ട്രഷറര്‍ സ്ഥാനത്ത് പ്രവര്‍ത്തിക്കുകയിരുന്നു. നിയമസഭയിലെ പ്രതിപക്ഷ നേതാവ് കൂടിയായ സ്റ്റാലിന്‍.

 

92 വയസ് കഴിഞ്ഞ പാര്‍ട്ടി അദ്ധ്യക്ഷന്‍ എം. കരുണാനിധിയുടെ ആരോഗ്യസ്ഥിതി മോശമായ സാഹചര്യത്തിലാണ് മകന്‍ കൂടിയായ സ്റ്റാലിന്റെ സ്ഥാനാരോഹണം. അതേസമയം, കരുണാനിധിയെ പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനത്ത് നിലനിര്‍ത്തിയിട്ടുണ്ട്.

 

തമിഴ്‌നാട്ടിൽ പ്രളയത്തിനു ശേഷം സംഭവിക്കുന്നതെന്ത്?

തമിഴ്‌നാട് ചീഫ് സെക്രട്ടറി രാമമോഹന റാവുവിന്റെ ഓഫീസുകളിലും ഔദ്യോഗിക വസതിയിലും മകന്റെ വസതിയിലുമൊക്കെ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. അമ്മയുണ്ടായിരുന്നെങ്കിൽ ഇങ്ങനെ റെയ്ഡൊന്നുമുണ്ടാകുമായിരുന്നില്ല എന്നദ്ദേഹം പറയുന്നു. അതിന് ദൂരവ്യാപകമായ അർഥതലങ്ങളാണുള്ളത്.

മകന്‍ സ്റ്റാലിനെ പിന്‍ഗാമിയായി പ്രഖ്യാപിച്ച് ഡി.എം.കെ മേധാവി കരുണാനിധി

ഡി.എം.കെ മേധാവി എം. കരുണാനിധി തന്റെ ഇളയ മകന്‍ എം.കെ സ്റ്റാലിനെ തന്റെ രാഷ്ട്രീയ പിന്‍ഗാമിയായി പ്രഖ്യാപിച്ചു. തമിഴ് മാഗസിന്‍ ആനന്ദ വികടന് നല്‍കിയ അഭിമുഖത്തിലാണ് കരുണാനിധി നിലപാട് വ്യക്തമാക്കിയത്.

 

ഇന്ത്യയിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ കുടുംബങ്ങളില്‍ ഒന്നിലെ പിന്തുടര്‍ച്ചത്തര്‍ക്കത്തിന് ഇതോടെ അവസാനമാകുമെന്ന് കരുതുന്നു. നേരത്തെ, പാര്‍ട്ടിയുടെ ഭാവി നേതാവിനെ ചൊല്ലിയുണ്ടായ തര്‍ക്കം കരുണാനിധിയുടെ മൂത്ത മകന്‍ എം.കെ അഴഗിരിയെ പാര്‍ട്ടിയില്‍ നിന്ന്‍ പുറത്താക്കുന്നതിലേക്ക് നയിച്ചിരുന്നു.

 

Subscribe to Mahindra BE6 Electric SUV