Skip to main content

ചീറ്റൽ മുന്നിൽ കണ്ട മദ്യനയവെടി

പ്രത്യക്ഷത്തിൽ സുധീരനേക്കാൾ വാശിയോടെ മദ്യനിരോധനം സംസ്ഥാനത്ത് നടപ്പാക്കാൻ ശ്രമിക്കുകയും ഒടുവിൽ  മുഖ്യമന്ത്രി എന്ന നിലയിൽ തനിക്ക് കോടതിവിധിക്ക് വിധേയമായി പ്രവർത്തിക്കേണ്ട ബാധ്യത ഉണ്ടെന്ന ന്യായത്തിൽ മുഴുവൻ ബാറുകൾക്കും കേരളത്തിൽ പ്രവർത്തിക്കാനുള്ള അവസരം ഉണ്ടാകാനുള്ള സാധ്യതയാണ് ഇപ്പോൾ തെളിഞ്ഞുവരുന്നത്.

മറിയാമ്മയും ഉമ്മൻ ചാണ്ടിയും ഓണവും

കേരളത്തിൽ ആദ്യമായാണ് ഒരു മുഖ്യമന്ത്രി ഔദ്യോഗികവസതിയിൽ കൊയ്ത്തു നടത്തിക്കൊണ്ട് ഓണത്തിൽ പങ്കുചേർന്നത്. എന്നാല്‍, കൊയ്ത്തിനോടൊപ്പം അദ്ദേഹം പറഞ്ഞത് ഭാര്യ നടത്തിയ കൃഷിയിൽ തനിക്ക് പങ്കില്ലെന്നും. അടുക്കളയിലേയും അടുക്കളത്തോട്ടത്തിലേയും കാര്യമറിയുന്ന മുഖ്യമന്ത്രിയെയാണ് ഈ ഓണക്കാലത്ത് കേരളത്തിനാവശ്യം എന്നുകൂടി തന്റെ ഭർത്താവിനെ മറിയാമ്മ ഓർമ്മിപ്പിക്കുകയായിരുന്നോ എന്നും കൗതുകപൂർവ്വം സംശയിക്കേണ്ടിയിരിക്കുന്നു.

ഉമ്മൻചാണ്ടി നാം അർഹിക്കുന്ന മുഖ്യമന്ത്രി

ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി സ്ഥാനത്ത് നിന്നു മാറിയതുകൊണ്ട് സർക്കാരിനോ സംസ്ഥാനത്തിനോ ഗുണപരമായ മാറ്റമൊന്നും ഉണ്ടാകാൻ പോകുന്നില്ല. അതറിയണമെങ്കിൽ അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്നവരിലേക്ക് ഒന്നു നോക്കുക. മത-സാമുദായിക സംഘടനകളുടെ നേതൃത്വത്തില്‍ ഇരിക്കുന്നവരിലേക്കും മറ്റ് നേതൃസ്ഥാനങ്ങളില്‍ ഇരിക്കുന്നവരിലേക്കും നോക്കുക.

ടൈറ്റാനിയം കേസ്: തുടരന്വേഷണത്തിന് താല്‍ക്കാലിക സ്റ്റേ

ഉമ്മന്‍ ചാണ്ടിയടക്കമുള്ളവര്‍ക്കെതിരെ ടൈറ്റാനിയം അഴിമതി കേസില്‍ തുടരന്വേഷണം നടത്താനുള്ള വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി മൂന്നാഴ്ചത്തേക്ക് സ്റ്റേ ചെയ്തു.

പാമോലിന്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് സുപ്രീം കോടതിയുടെ വിമര്‍ശനം

ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കുന്ന കാലത്തോളം പാമോലിന്‍ അഴിമതിക്കേസില്‍ സത്യം എങ്ങനെ പുറത്തുവരുമെന്ന് സുപ്രീം കോടതി. മറ്റൊരു ഏജന്‍സി അന്വേഷിക്കുന്നതല്ലേ ഉചിതമെന്നും കോടതി.

എന്തുകൊണ്ട് സമരം ചെയ്യുന്നില്ലെന്നാണ് പ്രതിപക്ഷം പറയേണ്ടത്

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സംബന്ധിച്ചിടത്തോളം ഇതുവരെ തരണം ചെയ്ത പ്രതിസന്ധികളുമായി തട്ടിച്ചുനോക്കുമ്പോൾ ഈ കോടതി ഉത്തരവ് അത്ര വലിയ കാര്യമല്ല. അതിനാൽ നടക്കാത്ത കാര്യത്തിന് കേരളത്തെ തളർത്തുന്ന സമരത്തിൽ നിന്ന് പിൻവാങ്ങി, എന്തുകൊണ്ടാണ് തങ്ങൾ സമരം ചെയ്യാത്തതെന്ന് പ്രതിപക്ഷം മാധ്യമങ്ങളിലൂടെയും പൊതുയോഗങ്ങളിലൂടെയും വിശദീകരിക്കാൻ ശ്രമിച്ചാൽ അതായിരിക്കും ഏറ്റവും വലിയതും സർഗാത്മകവുമായ സമരം.

Subscribe to US