ബജറ്റ് സമ്മേളനത്തിന് തുടക്കം; നോട്ടസാധുവാക്കലിനെ വിമര്‍ശിച്ച് നയപ്രഖ്യാപനം
പതിനാലാം കേരള നിയമസഭയുടെ നാലാം സമ്മേളനത്തിന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കമായി. 15 ദിവസം നീണ്ടുനിൽക്കുന്ന സഭാ സമ്മേളനത്തിൽ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് മാർച്ച് മൂന്നിന് അവതരിപ്പിക്കും.
വിവാദം അകമ്പടിയായി സംസ്ഥാന രൂപീകരണത്തിന്റെ അറുപതാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം
സംസ്ഥാന രൂപീകരണത്തിന്റെ അറുപതാം വാര്‍ഷികാഘോഷ ചടങ്ങുകള്‍ക്ക് തിരുവനന്തപുരത്ത് തുടക്കമായി. എന്നാല്‍, പരിപാടിയിലേക്ക് ഗവര്‍ണറേയും മുന്‍മുഖ്യമന്ത്രിമാരേയും ക്ഷണിക്കാതിരുന്നത് വിവാദമായിട്ടുണ്ട്.
വ്യവസായ വകുപ്പിൽ നടന്ന മുഴുവൻ നിയമനങ്ങളും അന്വേഷിക്കണമെന്ന് പ്രതിപക്ഷം
വ്യവസായവകുപ്പിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും നിയമസഭയുടെ മേശപ്പുറത്ത് വയ്‌ക്കണമെന്ന് പ്രതിപക്ഷം. ബന്ധുനിയമനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിഞ്ഞിരുന്നുവെന്നതിന് തെളിവുണ്ടെന്നും മുഖ്യമന്ത്രിയെ ഉള്‍പ്പെടുത്തി കേസ് അന്വേഷിക്കണമെന്നും അവര്‍ നിയമസഭയില്‍ ആവശ്യപ്പെട്ടു. അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിക്കൊണ്ട് വി.ഡി. സതീശന്‍ തിങ്കളാഴ്ച നല്‍കിയ നോട്ടിസിന്മേല്‍ നടന്ന ചര്‍ച്ചയിലാണ് പ്രതിപക്ഷം ഈ ആവശ്യങ്ങള്‍ മുന്നോട്ടുവച്ചത്. എന്നാല്‍ വിവാദ നിയമനങ്ങള്‍ താന്‍ അറിഞ്ഞിട്ടില്ലെന്ന് മറുപടിയില്‍ മുഖ്യമന്ത്രി വ്യക്‌തമാക്കി
സ്വാശ്രയ സമരം: പ്രതിപക്ഷം നിരാഹാരം നിര്‍ത്തി
സ്വാശ്രയ വിഷയത്തില്‍ യു.ഡി.എഫ് എം.എൽ.എമാർ നിയമസഭാ കവാടത്തിൽ എട്ടു ദിവസമായി തുടരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. സമരം നിയമസഭക്ക് പുറത്തേക്ക് വ്യാപിപ്പിക്കുമെന്ന് രമേശ് ചെന്നിത്തല.
