ശബരിമല സ്വർണ്ണപ്പാളി മോഷണം: പൂശിയതോ പൊതിഞ്ഞതോ എന്ന വിവാദത്തിൽ അവസാനിക്കുന്നു
ശബരിമല സ്വർണ്ണപ്പാളി മോഷ്ടിക്കപ്പെട്ടത് മറ്റൊരു വിവാദആവിയായി മാറിക്കൊണ്ടിരിക്കുന്നു. കാരണം, ഇതുവരെ നടന്ന മാധ്യമ ചർച്ചകളുടെയും തിരുവിതാംകൂർ ദേവസ്വം ബോർഡ് വിജിലൻസ് അന്വേഷണത്തിന്റെയും പശ്ചാത്തലത്തിൽ ഇപ്പോൾ എത്തിനിൽക്കുന്നത് വിജയ് മല്യ നൽകിയത് സ്വർണം പൂശിയതാണോ സ്വർണം പൊതിഞ്ഞതാണോ എന്നതാണ്. വിജയ് മല്ലിയുടെ വിശ്വാസ്വതയുടെ ആണെങ്കിൽ എല്ലാവർക്കും അറിയാം.ഇപ്പോൾ അദ്ദേഹം രാജ്യത്തുനിന്ന് മുങ്ങി ഏതോ വിദേശത്താണ്.
ഉണ്ണികൃഷ്ണൻ പോറ്റി യുടെ വാദം രേഖാമൂലം വളരെ ശരി തന്നെ . അദ്ദേഹത്തിന് ശബരിമലയിൽ നിന്ന് കിട്ടിയത് ചെമ്പ് പാളി ആണെന്ന് പറയുന്നു. ശബരിമല രേഖ പ്രകാരവും അതുതന്നെ .
സ്വർണ്ണം പൂശിയതും സ്വർണം പൊതിഞ്ഞതും പുറമെ നിന്നു നോക്കിയാൽ സ്വർണ്ണത്തിളക്കം. ഇത് ഒരു വിവാദത്തിലേക്ക് എത്തി. വിവാദം എന്ന് പറയുന്നത് വസ്തുതയുടെ അഭാവത്തിൽ ഉണ്ടാകുന്നതാണ്.അപ്പോൾ വസ്തുത എന്താണെന്ന് തിട്ടമില്ലാത്ത അവസ്ഥ. അത് സ്ഥിരീകരിക്കാനും പറ്റാത്ത സാഹചര്യം. ഇതോടുകൂടി വെറുമൊരു വിവാദമായി ശബരിമലയിലെ സ്വർണ്ണപ്പാളി അടിച്ചുമാറ്റിയത് അവശേഷിക്കുന്നു.
