നിയമസഭയിലെ അക്രമം: വനിതാ എം.എല്‍.എമാര്‍ പോലീസില്‍ പരാതി നല്‍കും
ബജറ്റ് അവതരണ ദിവസം നിയമസഭയില്‍ ഭരണപക്ഷ അംഗങ്ങളുടെ ഭാഗത്തു നിന്നുണ്ടായ അക്രമത്തില്‍ പ്രതിപക്ഷത്തെ അഞ്ച് വനിതാ എം.എല്‍.എമാര്‍ പോലീസില്‍ നേരിട്ട് പരാതി നല്‍കും.
ബജറ്റ് അവതരണ ദിവസം നിയമസഭയിൽ ഉണ്ടായ ബഹളത്തിനിടെ തന്നെ അപമാനിച്ചെന്ന ഇ.എസ്.ബിജിമോള്‍ എം.എല്‍.എയുടെ പരാതിയിൽ മന്ത്രി ഷിബു ബേബി ജോണ്‍ അടക്കമുളവര്‍ക്കെതിരെ കേസെടുക്കാമെന്ന് സർക്കാരിന് നിയമോപദേശം.
ബജറ്റ് അവതരണ ദിവസം നിയമസഭയില്‍ ഭരണപക്ഷ അംഗങ്ങളുടെ ഭാഗത്തു നിന്നുണ്ടായ അക്രമത്തില്‍ പ്രതിപക്ഷത്തെ അഞ്ച് വനിതാ എം.എല്‍.എമാര്‍ പോലീസില്‍ നേരിട്ട് പരാതി നല്‍കും.
ജനങ്ങളോട് സംസാരിക്കുമ്പോൾ സാങ്കേതികതയുടെ ന്യായീകരണം അപര്യാപ്തമാണ്. പ്രതിപക്ഷം കാട്ടിയവയൊക്കെ തലനാരിഴ കീറി കണ്ട സാഹചര്യത്തിൽ ലഡുവിതരണം കണ്ടില്ല എന്നു സ്പീക്കര്‍ എന്‍. ശക്തന്‍ പറഞ്ഞത് പ്രതിപക്ഷവും ഭരണപക്ഷവും സഭയിൽ കാട്ടിയ സഭാനിന്ദയേക്കാൾ വലുതായിപ്പോയി.
ബജറ്റ് അവതരണ ദിവസം സ്പീക്കറുടെ ഡയസ് തകർത്തതിന് ഇ.പി.ജയരാജൻ, വി.ശിവൻകുട്ടി, കെ.അജിത്, കെ. കുഞ്ഞമ്മദ് മാസ്റ്റർ, കെ.ടി. ജലീൽ എന്നിവർക്ക് സസ്‌പെൻഷൻ. മാര്‍ച്ച് 20 വരെയുള്ള സഭാനടപടികള്‍ റദ്ദാക്കി.
ഭരണപക്ഷവും പ്രതിപക്ഷവും ഒരേപോലെ വിജയിക്കുകയും ജനായത്ത സംവിധാനം പരാജയപ്പെടുകയും ചെയ്ത കരിദിനമായി പതിമൂന്നാം നിയമസഭയുടെ പതിമൂന്നാം സമ്മേളനത്തിലെ 2015 മാർച്ച് 13 വെള്ളിയാഴ്ച എന്ന് രേഖപ്പെടുത്താവുന്നതാണ്.
കേരള നിയമസഭ ഇതുവരെ കാണാത്ത രംഗങ്ങളുടെ നടുവില്‍ നിന്നുകൊണ്ട് ധനകാര്യ മന്ത്രി കെ.എം മാണി തന്റെ 13-ാമത് ബജറ്റ് വെള്ളിയാഴ്ച അവതരിപ്പിച്ചു.