Skip to main content

മദ്യനയം: ഉത്തരവിന് സ്റ്റേ; ഒരുമാസത്തേക്ക് തല്‍സ്ഥിതി തുടരും

ടു, ത്രീ സ്റ്റാര്‍ ഹോട്ടലുകളിലെ ബാറുകള്‍ പൂട്ടണമെന്ന്‍ ഉത്തരവിട്ട ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ച് വിധി ഡിവിഷന്‍ ബഞ്ച് സ്റ്റേ ചെയ്തു. രു മാസത്തേക്ക് തല്‍സ്ഥിതി തുടരാന്‍ ഉത്തരവിട്ടതിനെ തുടര്‍ന്ന്‍ ബാറുകള്‍ക്ക് തുറന്ന്‍ പ്രവര്‍ത്തിക്കാം.

ഹര്‍ത്താല്‍ നിരോധിക്കാന്‍ ആകില്ലെന്ന് ഹൈക്കോടതി

ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്നത് ക്രിമിനല്‍ കുറ്റമല്ലെന്നും ഇത് നിയമം മൂലം നിരോധിക്കാന്‍ ആകില്ലെന്ന് കോടതി. ഹര്‍ത്താല്‍ ആഹ്വാനം പ്രസിദ്ധീകരിക്കുന്നത് തടയണമെന്ന ആവശ്യവും കോടതി തള്ളി

മൂന്നാര്‍ കേസില്‍ വി.എസ് അപ്പീല്‍ നല്‍കി

സ്ഥലംമാറ്റ ഉത്തരവ് കിട്ടിയ ശേഷമാണ് ചീഫ് ജസ്റ്റിസ്‌ ആയിരുന്ന മഞ്ജുള ചെല്ലൂര്‍  വിധി പുറപ്പെടുവിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.

കുട്ടിക്കടത്ത്: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന അനാഥാലയങ്ങളെ കുറിച്ചും അവയിലെ കുട്ടികളെ കുറിച്ചും ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി സര്‍ക്കാറിനോട്‌ ആവശ്യപ്പെട്ടു.

ബാര്‍ നിലവാര പരിശോധന ഇനി വേണ്ടെന്ന് ഹൈക്കോടതി

നിലവാരമില്ലെന്ന കാരണത്താല്‍ 418 ബാറുകൾക്ക് ലൈസൻസ് പുതുക്കി നൽകേണ്ടെന്ന സർക്കാർ തീരുമാനത്തിനെതിരെ ബാറുടമകൾ സമർപ്പിച്ച ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി.

മദ്യനയം: ബാറുടമകളുടെ ഹര്‍ജി ഹൈക്കോടതി തള്ളി

സംസ്ഥാനത്ത് ബാറുകള്‍ അടച്ചുപൂട്ടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ബാറുടമകള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. നസര്‍ക്കാറിന്റെ മദ്യനയം നടപ്പാക്കുന്നതില്‍ ഇടപെടാനാകില്ലെന്ന്‍ കോടതി.

Subscribe to navakeralayatra