Skip to main content

ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തില്‍  ദിലീപിന്റെ ജാമ്യാപേക്ഷ തള്ളി. മുന്‍പ് ജാമ്യം നിഷേധിച്ച അതേസാഹചര്യങ്ങള്‍ നിലനില്‍ക്കുന്നുവെന്ന് പറഞ്ഞാണ് ഹൈക്കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളയിരിക്കുന്നത്.

ഹൈക്കോടതി വിധിക്കെതിരെയുള്ള മാർച്ചിന് പോലീസ് എങ്ങനെ അനുമതി നൽകി?

ഒരു ഹൈക്കോടതി വിധിക്കെതിരെ വളരെ സംഘടിതമായ രീതിയിൽ പ്രതിഷേധ മാർച്ച് നടത്തിയതിലും പിറ്റേ ദിവസം എറണാകുളം ജില്ലയിൽ ഹർത്താൽ ആചരിക്കപ്പെട്ടതിലും ആശാസ്യമല്ലാത്ത ലക്ഷ്യങ്ങളെ മാത്രമേ കാണാൻ കഴിയുകയുള്ളു.

വിജിലന്‍സ് ഡയറക്ടറെ മാറ്റണമെന്ന് നിര്‍ദേശിച്ചിട്ടില്ലെന്ന് ഹൈക്കോടതി

വിജിലൻസ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെ തൽസ്ഥാനത്തുനിന്നു മാറ്റാൻ നിർദേശിച്ചിട്ടില്ലെന്നു ഹൈക്കോടതി. സര്‍ക്കാരിന്റെ അവകാശത്തില്‍ വിജിലന്‍സ് കാണിക്കുന്ന അമിതാധികാരം നിയന്ത്രിക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിക്കുക മാത്രമാണ് ചെയ്തതെന്നും  കോടതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ തെറ്റായ വാര്‍ത്തകളാണ് വന്നതെന്ന്‍ സൂചിപ്പിച്ച കോടതി സര്‍ക്കാരിനെയും ഇത്തരത്തില്‍ ധരിപ്പിച്ചോയെന്ന്‍ സര്‍ക്കാര്‍ അഭിഭാഷകനോട് ആരാഞ്ഞു. ബജറ്റ് നിര്‍ദ്ദേശവുമായി ബന്ധപ്പെട്ട ഒരു കേസ് പരിഗണിക്കവേയാണ് കോടതിയുടെ വിശദീകരണം വന്നത്.

 

കള്ളപ്പരാതികള്‍ തിരിച്ചറിയാന്‍ വിജിലന്‍സിന് കഴിയണമെന്ന് ഹൈക്കോടതി

വിജിലൻസ് വകുപ്പിന് ഹൈക്കോടതിയില്‍ നിന്ന്‍ വിമർശനം. പരാതികളുടെ സ്വഭാവം പരിശോധിക്കാൻ വിജിലൻസിനാകുന്നില്ലെങ്കിൽ എന്തിനാണ് ഇത്തരത്തിലൊരു സംവിധാനമെന്ന് കോടതി.

സംസ്ഥാനത്ത് ‘വിജിലന്‍സ് രാജാ’ണോയെന്ന്‍ ഹൈക്കോടതി; അഴിമതിക്കെതിരെ നടപടിയില്ലെന്ന് വി.എസ്

സംസ്ഥാനത്ത് ‘വിജിലൻസ് രാജാ’ണോ നടക്കുന്നതെന്ന് ഹൈക്കോടതി. വിജിലൻസ് കോടതികൾ അനാവശ്യ വ്യവഹാരങ്ങൾക്ക് വഴിയൊരുക്കരുതെന്നും ഹൈക്കോടതി പറഞ്ഞു. എൻ.ശങ്കർ റെഡ്ഡിയ്ക്ക് ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകിയതിനെതിരായ ഹർജി പരിഗണിക്കുമ്പോഴായിരുന്നു വിജിലൻസിനും വിജിലൻസ് കോടതികൾക്കുമെതിരെ ഹൈക്കോടതിയുടെ വിമർശനം.

 

മന്ത്രിസഭ യോഗം ചേർന്ന് കൈക്കൊണ്ട തീരുമാനങ്ങൾ പോലും ചോദ്യം ചെയ്യുന്ന വിജിലൻസിന്റെ നടപടി ഉചിതമല്ലെന്ന്‍ കോടതി പറഞ്ഞു. ഇത്തരം തീരുമാനങ്ങൾ പുതിയ സർക്കാർ പുന:പരിശോധിക്കുന്നത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.

 

ഹൈക്കോടതി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ നിയമബിരുദമടക്കമുള്ള കര്‍ശന വ്യവസ്ഥകള്‍

കോടതി റിപ്പോർട്ടിങ് പരിചയമുള്ള നിയമ ബിരുദധാരികൾക്കു മാത്രമായി ഹൈക്കോടതിയില്‍ നിന്ന്‍ വാർത്തകൾ റിപ്പോർട്ട്‌ ചെയ്യാനുള്ള റഗുലർ,താൽക്കാലിക അക്രഡിറ്റേഷൻ പരിമിതപ്പെടുത്തിക്കൊണ്ടു ഹൈക്കോടതി ഫുൾകോർട്ട് സമിതി വ്യവസ്ഥകൾ ഏർപ്പെടുത്തി.

Subscribe to navakeralayatra