Skip to main content

പ്ലാസ്റ്റിക് - റബ്ബര് മാലിന്യങ്ങള് കത്തിക്കുന്നതിന് ഹൈക്കോടതി നിരോധനം

തുറസ്സായ സ്ഥലങ്ങളില്‍ പ്ലാസ്റ്റിക് - റബ്ബര്  മാലിന്യങ്ങള്  കത്തിക്കുന്നത്  ഹൈക്കോടതി നിരോധിച്ചു. പൊതുസ്ഥലത്ത് ഇത്തരം മാലിന്യങ്ങള്‍ കത്തിക്കുന്നവര്‍ക്കെതിരെ പൊലീസും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കര്‍ശന നടപടി സ്വീകരിക്കണം.

ഹൈക്കോടതി ചീഫ് ജസ്റ്റിസായി അശോക് ഭൂഷൺ ചുമതലയേറ്റു.

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി അശോക് ഭൂഷണ്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. വ്യാഴാഴ്ച രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു.

പാമോലിന്‍ കേസ് അവസാനിപ്പിക്കാന്‍ ആകില്ലെന്ന് ഹൈക്കോടതി

പാമോലിന്‍ അഴിമതിക്കേസ് പിന്‍വലിക്കാനുള്ള തീരുമാനം പൊതുതാല്‍പ്പര്യത്തിന് വിരുദ്ധമാണെന്നും പ്രതികളെ സംരക്ഷിക്കുന്ന സമീപനമാണ് സര്‍ക്കാറിന്റേത് എന്നും കോടതി.

പത്ത് ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിച്ച ഹൈക്കോടതി സിംഗിള്‍ ബഞ്ച് വിധിയ്ക്ക് സ്റ്റേ ഇല്ല

സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ് നടപ്പാക്കാത്തതിനെതിരെ ബാറുടകമള്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. സ്റ്റേ അനുവദിക്കാത്ത സാഹചര്യത്തില്‍ പത്ത് ബാറുകള്‍ക്കും ലൈസന്‍സ് പുതുക്കി നല്‍കേണ്ടിവരും.

ബാര്‍ കോഴ: അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി

അടച്ചുപൂട്ടിയ ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്‍കാന്‍ ധനമന്ത്രി കെ.എം മാണി കോഴ ആവശ്യപ്പെട്ടുവെന്ന ആരോപണത്തില്‍ വിജിലന്‍സ് നടത്തുന്ന അന്വേഷണത്തിന്റെ പുരോഗതി റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം സമര്‍പ്പിക്കാന്‍ കേരള ഹൈക്കോട

പ്രധാന നിരത്തുകളുടെ ഓരങ്ങളില്‍ മദ്യവില്‍പ്പനശാലകള്‍ വേണ്ടെന്ന് കോടതി

സംസ്ഥാനത്ത് ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ ബവ്റിജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പ്പന ശാലകള്‍ മറ്റിടങ്ങളിലേക്ക് മാറ്റിസ്ഥാപിക്കണമെന്ന് ഹൈക്കോടതി. ഇതുസംബന്ധിച്ച നടപടി റിപ്പോര്‍ട്ട് മൂന്നാഴ്ചയ്ക്കകം സമര്‍പ്പിക്കണമെന്നും കോടതി.

Subscribe to navakeralayatra