Skip to main content

ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് തുടരും

മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന് വീണ്ടും ആജീവനാന്ത വിലക്ക്.  വിലക്ക് റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നടപടി ചോദ്യം ചെയ്ത് ബി.സി.സി.ഐ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

കലാലയങ്ങളില്‍ രാഷ്ട്രീയം വേണ്ടെന്ന് ഹൈക്കോടതി

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രാഷ്ട്രീയം വേണ്ടെന്ന് ഹൈക്കോടതി. കലാലയങ്ങളില്‍ രാഷ്ട്രീയ സമരങ്ങള്‍ ചെയ്യാന്‍ പാടില്ലെന്നും, സ്ഥാപനങ്ങള്‍ക്ക് അകത്തോ പരിസരത്തോ പിക്കറ്റിങ്, നിരാഹാരസമരം, എന്നിവ അനുവദിക്കരുതെന്നും ഹൈക്കോടതി ഉത്തരവിട്ടു.

മാര്‍ത്താണ്ഡം കായല്‍ : സ്‌റ്റോപ്പ് മെമ്മോ കര്‍ശനമായും നടപ്പിലാക്കണമെന്ന് ഹൈക്കോടതി

ഗതാഗത മന്ത്രി തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട മാര്‍ത്താണ്ഡം കായല്‍ കയ്യേറ്റ വിഷയത്തില്‍ സ്റ്റോപ്പ് മെമ്മോ കര്‍ശനമായി നടപ്പിലാക്കണമെന്ന് ഹൈക്കോടതി. ഇതു സംബന്ധിച്ച റിപ്പോര്‍ട്ടിന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു

ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ഹൈക്കോടതി ജാമ്യമനുവദിച്ചു.അറസ്റ്റിലായി 85 ദിവസങ്ങള്‍ക്ക് ശേഷമാണ് ദിലീപിന് ജാമ്യം ലഭിക്കുന്നത്

ഇ.പി. ജയരാജനെതിരായ ബന്ധുനിയമനക്കേസ് ഹൈക്കോടതി റദ്ദാക്കി

മുന്‍ മന്ത്രി ഇ.പി. ജയരാജനെതിരായ ബന്ധുനിയമനക്കേസ് ഹൈക്കോടതി റദ്ദാക്കി. കേസ് നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ട് ഹൈക്കോടതി അംഗീകരിച്ചു

സംസ്ഥാനത്ത് 12 ഡി.ജി.പിമാരെ നിയമിച്ചിരിക്കുന്നത് ചട്ടപ്രകാരമാണോ എന്ന് ഹൈക്കോടതി

സംസ്ഥാനത്ത് 12 ഡി.ജി.പിമാരെ നിയമിച്ചിരിക്കുന്നത് ചട്ടപ്രകാരമാണോ എന്ന് ഹൈക്കോടതി. ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ച കഴിഞ്ഞ സര്‍ക്കാരിന്റെ നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സര്‍ക്കാരിനെ ഹൈക്കോടതി വിമര്‍ശിച്ചത്.

Subscribe to navakeralayatra