കല്‍ക്കരിപ്പാടം അഴിമതി: മുന്‍ സെക്രട്ടറിയടക്കം മൂന്ന് ഉദ്യോഗസ്ഥര്‍ കുറ്റക്കാര്‍
കല്‍ക്കരിപ്പാടം വിതരണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട ഒരു കേസില്‍ കല്‍ക്കരി വകുപ്പ് സെക്രട്ടറിയായിരുന്ന എച്ച്.സി ഗുപ്തയടക്കം മൂന്ന് മുന്‍ ഉദ്യോഗസ്ഥര്‍ കുറ്റക്കാരെന്ന് പ്രത്യേക സി.ബി.ഐ കോടതി കണ്ടെത്തി.
മുന്‍ മേധാവി രഞ്ജിത്ത് സിന്‍ഹയ്ക്കെതിരെ സി.ബി.ഐ അഴിമതിക്കേസ് എടുത്തു
കേന്ദ്ര കുറ്റാന്വേഷണ ബ്യൂറോ (സി.ബി.ഐ) മുന്‍ ഡയറക്ടര്‍ രഞ്ജിത്ത് സിന്‍ഹയ്ക്കെതിരെ അഴിമതിക്കേസില്‍ ഏജന്‍സി പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സി.ബി.ഐ മേധാവിയായിരിക്കെ കല്‍ക്കരിപ്പാട വിതരണ അഴിമതിക്കേസ് സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തിലാണ് സിന്‍ഹയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്.
കല്‍ക്കരിപ്പാടം അഴിമതി: സി.ബി.ഐ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
കല്‍ക്കരിപ്പാട വിതരണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ സി.ബി.ഐ പ്രത്യേക കോടതി മുമ്പാകെ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കോണ്‍ഗ്രസ് നേതാവും വ്യവസായിയുമായ നവീന്‍ ജിണ്ടാല്‍, യു.പി.എ സര്‍ക്കാരില്‍ കല്‍ക്കരി വകുപ്പ് സഹമന്ത്രിയായിരുന്ന ദസരി നാരായണ്‍ റാവു തുടങ്ങിയവര്‍ പ്രതികളായ കേസാണിത്.
അതേസമയം, റിപ്പോര്‍ട്ട് യഥാക്രമമല്ല സമര്‍പ്പിച്ചിരിക്കുന്നതെന്ന് നിരീക്ഷിച്ച പ്രത്യേക കോടതി ജഡ്ജി ഭരത് പരാശര്‍ റിപ്പോര്‍ട്ട് കൃത്യമായ രീതിയില്‍ ജനുവരി 23-നകം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു.
കല്‍ക്കരിപ്പാടം അഴിമതി: സമന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മന്മോഹന് സിങ്ങ് സുപ്രീം കോടതിയില്‍
കല്‍ക്കരിപ്പാടം ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ വിചാരണക്കോടതി സമന്‍സ് പുറപ്പെടുവിച്ചതിനെതിരെ മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങ് ബുധനാഴ്ച സുപ്രീം കോടതിയെ സമീപിച്ചു.
കല്‍ക്കരിപ്പാടം ക്രമക്കേട്: മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങിനെ പ്രതി ചേര്‍ത്തു
കല്‍ക്കരിപ്പാടം വിതരണത്തിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങിനെ പ്രത്യേക സി.ബി.ഐ കോടതി പ്രതി ചേര്‍ത്തു.
