കല്‍ക്കരിപ്പാട വിതരണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ സി.ബി.ഐ പ്രത്യേക കോടതി മുമ്പാകെ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കോണ്‍ഗ്രസ് നേതാവും വ്യവസായിയുമായ നവീന്‍ ജിണ്ടാല്‍, യു.പി.എ സര്‍ക്കാരില്‍ കല്‍ക്കരി വകുപ്പ് സഹമന്ത്രിയായിരുന്ന ദസരി നാരായണ്‍ റാവു തുടങ്ങിയവര്‍ പ്രതികളായ കേസാണിത്.
അതേസമയം, റിപ്പോര്‍ട്ട് യഥാക്രമമല്ല സമര്‍പ്പിച്ചിരിക്കുന്നതെന്ന് നിരീക്ഷിച്ച പ്രത്യേക കോടതി ജഡ്ജി ഭരത് പരാശര്‍ റിപ്പോര്‍ട്ട് കൃത്യമായ രീതിയില്‍ ജനുവരി 23-നകം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു.
റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വൈകുന്നതിന് നേരത്തെ സി.ബി.ഐയെ വിമര്‍ശിച്ചിട്ടുള്ള കോടതി ഇത് വിചാരണയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
കേസിലെ പ്രതിയായ ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധു കോഡ ജിണ്ടാല്‍ ഗ്രൂപ്പ് കമ്പനികള്‍ക്ക് അമര്‍കൊണ്ട മുര്‍ഗദങ്കല്‍ കല്‍ക്കരിപ്പാടം അവിഹിതമായി അനുവദിച്ചെന്നാണ് സി.ബി.ഐ ആരോപണം.
