വാസുവിലൂടെ അറസ്റ്റിലായത് സിപിഎം
സിപിഎമ്മിന്റെ 'പ്രതിനിധി തന്നെയാണ് അറസ്റ്റിലായിരിക്കുന്ന ദേവസ്വം ബോർഡ് മുൻപ്രസിഡന്റ് എൻ. വാസു. അതിനാൽ ഇവിടെ യഥാർത്ഥത്തിൽ സ്വർണ്ണക്കൊള്ളയുടെ പേരിൽ പിടിക്കപ്പെട്ടിരിക്കുന്നത് സിപിഎം തന്നെയാണ് .
വാസുവിന്റെ അറസ്റ്റിലൂടെ ഉയരുന്ന ഒട്ടനവധി വിഷയങ്ങൾ ഉണ്ട്. വാസു ഉത്തരവാദിത്വം വഹിച്ചിരുന്ന പദവികൾ എല്ലാം യഥേഷ്ടം അഴിമതിയും കൊള്ളയും നടത്തുന്നതിന് സാഹചര്യം ഉള്ളതായിരുന്നു. ശബരിമല അയ്യപ്പൻറെ കട്ടിളപ്പാളി മോഷ്ടിക്കുന്ന വ്യക്തിക്ക് പിന്നെന്ത് ചെയ്തുകൂട എന്നുള്ള സാമാന്യ ചോദ്യം പ്രസക്തമാണ്.
പി കെ ഗുരുദാസൻ മന്ത്രിയായിരുന്നപ്പോൾ വാസു അദ്ദേഹത്തിൻറെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. പി കെ ഗുരുദാസൻ അഴിമതി കാണിക്കാത്ത വ്യക്തിത്വം ആണെന്ന് കേരളീയ സമൂഹത്തിന് അറിയാവുന്നതാണ്. എന്നാൽ പി കെ ഗുരുദാസൻ കൈകാര്യം ചെയ്ത വകുപ്പുകൾ എത്ര വേണമെങ്കിലും അഴിമതിക്ക് സാധ്യത ഉള്ളത്. ആ സാഹചര്യത്തിൽ പാർട്ടിയുടെ പിന്തുണയോടു കൂടി പി കെ ഗുരുദാസൻ അറിയാതെ തന്നെ വാസു ഏർപ്പെട്ടിട്ടുള്ള വൻ കുംഭകോണങ്ങൾ എന്താകുമെന്ന് അനുമാനിക്കാവുന്നതാണ്.
വാസു നടത്തിയിട്ടുള്ള കൊള്ള വീതിക്കപ്പെട്ടത് കൊണ്ട് മാത്രമാണ് വാസു ഇതുവരെ സംരക്ഷണ വലയത്തിൽ അവശേഷിച്ചത്. രണ്ടുവട്ടം ദേവസ്വം ബോർഡ് കമ്മീഷണറായിരുന്ന വാസു പിന്നീട് പ്രസിഡണ്ട് ആകാനും വാസുവിന്റെ പാർടിക്ക് വാസുവിനെ അറിയാവുന്നത് കൊണ്ടും വാസുവിന്റെ പ്രവർത്തിയുമാണ് അതിന് സാഹചര്യമൊരുക്കിയത്.
