Skip to main content

50 റെയിൽവേ സ്റ്റേഷനുകളും 150 തീവണ്ടികളും സ്വകാര്യവൽക്കരിക്കും

രാജ്യത്തെ 400 റെയില്‍വെ സ്‌റ്റേഷനുകള്‍ ലോകനിലവാരത്തില്‍ എത്തിക്കാനാണ് പദ്ധതി. 150 തീവണ്ടികളും 50 റെയിവെ സ്‌റ്റേഷനുകളും സ്വകാര്യ കമ്പനികള്‍ക്ക് കൈമാറാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു

മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നകാര്യത്തിൽ തീരുമാനമായില്ല.

നിയന്ത്രിത സ്ഫോടനത്തിലൂടെ ആണോ ഫ്ലാറ്റുകൾ പൊളിക്കേണ്ടത് എന്ന് തീരുമാനിച്ചിട്ടില്ലെന്ന് നഗരസഭാ അധ്യക്ഷ ടി.എച്ച് നദീറ പറഞ്ഞു.

 

പാലായില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു: പോളിങ് 38.72 ശതമാനം

പാലാ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഇതുവരെ 38.72 ശതമാനംപോളിങ് .176 ബൂത്തുകളിലായി 179106 വോട്ടര്‍മാരാണ് വോട്ട് രേഖപ്പെടുത്തുക. കൂടുതൽ വോട്ടർമാരുള്ളത് പാലാ സെന്റ് തോമസ് ടിടിസിയിൽ പ്രവർത്തിക്കുന്ന 131-ാം നമ്പർ ബൂത്താണ്. ആകെ 1380 പേർ. പുരുഷ വോട്ടർമാർ–657, വനിതാ വോട്ടർമാർ– 723.

മരട് ഫ്ലാറ്റ് സര്‍‌വ്വകക്ഷിയോഗം സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കും

മരടിലെ ഫ്ലാറ്റ് പൊളിക്കാതിരിക്കാനുള്ള വഴികൾ തേടാൻ സർവ്വകക്ഷി യോഗ തീരുമാനം. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വഴി ഫ്ലാറ്റ് പൊളിച്ചാലുള്ള പാരിസ്ഥിതികാഘാതം സുപ്രീം കോടതിയെ ബോധ്യപ്പെടുത്തും.

ധനമന്ത്രി നിര്‍മല സീതാരാമന്‍റെ മൂന്നാം ഉത്തേജന പാക്കേജ് സാമ്പത്തിക പ്രതിസന്ധിക്ക് ഉടന്‍ ആശ്വാസകരമാകില്ലെന്ന് വിദഗ്ധര്‍

ഇത് മൂന്നാം തവണയാണ് പ്രതിസന്ധിയിലുള്ള ഇന്ത്യന്‍ സമ്പദ് രംഗത്തിന് ഉത്തേജന പാക്കേജുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇടപെടുന്നത്. എന്നാല്‍ പ്രഖ്യാപനങ്ങള്‍ എത്രത്തോളം സമ്പദ് രംഗത്ത് ഉടന്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്നതിലാണ് ആശങ്ക.

ഗതാഗത നിയമ ലംഘനം; ഉയര്‍ന്ന പിഴത്തുകക്ക് ഇളവ് നല്‍കുക ഒറ്റത്തവണ മാത്രം

കേന്ദ്ര മോട്ടോര്‍ വാഹന ഭേദഗതി നിയമം പ്രാബല്യത്തില്‍ വന്നതോടെ എതിര്‍പ്പും ശക്തമായി. ഈ സാഹചര്യത്തിലാണ് നിയമം പുനപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്. പിഴ തുക പകുതിയായി കുറയ്ക്കാനാണ് സര്‍ക്കാര്‍ തീരുമാനം. തിങ്കളാഴ്ച വരെ ഒരു പിഴയും ഈടക്കില്ല.

വളര്‍ച്ച കീഴ്പ്പോട്ട് തന്നെ; കയറ്റുമതിയില്‍ വീണ്ടും ഇടിവ്

രാജ്യം സാമ്പത്തിക തകര്‍ച്ചയിലൂടെ കടന്ന് പോകവെ കയറ്റുമതിയില്‍ വീണ്ടും ഇടിവ്. ആഗസ്റ്റ് വരെയുള്ള കണക്ക് പ്രകാരം 6.05 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

യു.ഡി.എഫ് നേതൃയോഗം പാലായിൽ; പി.ജെ ജോസഫ് പങ്കെടുക്കും

ഉപതെരഞ്ഞെടുപ്പ് പ്രചാരണം വിലയിരുത്താൻ യു.ഡി.എഫ് നേതൃയോഗം ഇന്ന് പാലായിൽ ചേരും. ഉമ്മൻ ചാണ്ടി ,രമേശ് ചെന്നിത്തല എന്നിവർ അടക്കമുള്ള നേതാക്കൾ പങ്കെടുക്കുന്ന യോഗത്തിൽ പി.ജെ ജോസഫും എത്തുന്നുണ്ട്

‘ഒരു രാജ്യം, ഒരു ഭാഷ’; ഹിന്ദി ഭാഷക്കായി വാദിച്ച് അമിത് ഷാ

രാജ്യത്തെ ഒരുമിപ്പിക്കുന്ന ഒരു ഭാഷ ഉണ്ടാകേണ്ടത് പ്രധാനമാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തെ ഒന്നായി നിലനിർത്താൻ ഹിന്ദി ഭാഷക്ക് സാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയ അമിത് ഷാ, മാതൃഭാഷയോടൊപ്പം ഹിന്ദി ഉപയോഗിക്കുന്നത് കൂടി വര്‍ധിപ്പിക്കണമെന്നും ട്വീറ്റ് ചെയ്തു

സംസ്ഥാനങ്ങളുടെ നികുതി വിഹിതം വെട്ടിക്കുറക്കാന്‍ കേന്ദ്ര നീക്കം

രാഷ്ട്രീയ സുരക്ഷാ നിധി എന്ന പേരില്‍ ആഭ്യന്തര സുരക്ഷക്കായി അധിക പണം കണ്ടെത്താനാണ് മോദി സര്‍ക്കാരിന്‍റെ നീക്കം. ഇതിനായി നിലവില്‍ ലഭിക്കുന്ന നികുതി വരുമാനത്തില്‍ നിന്ന് ഒരു ഭാഗം സംസ്ഥാനങ്ങള്‍ക്ക് നീക്കിവെക്കേണ്ടി വരും.

Subscribe to