Skip to main content

മരടിലെ ഫ്ലാറ്റുടമകള്‍ രാഷ്ട്രപതിക്ക് സങ്കട ഹരജി നല്‍കി

മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കാന്‍ ഉത്തരവിട്ട സുപ്രീംകോടതി വിധിക്കെതിരെ താമസക്കാര്‍ രാഷ്ട്രപതിക്ക് സങ്കട ഹരജി നല്‍കി. ഫ്ലാറ്റില്‍ നിന്ന് ഒഴിയണമെന്ന് ചൂണ്ടിക്കാട്ടി നഗരസഭ നല്‍കിയ നോട്ടീസിന്റെ കാലാവധി നാളെ അവസാനിക്കും.

മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കാന്‍ വിവിധ ഏജന്‍സികള്‍ സമീപിച്ചെന്ന് നഗരസഭ

ടെൻഡർ സമർപ്പിക്കാനുള്ള കാലാവധി 16ന് അവസാനിക്കും. ചെന്നൈ ഐ.ഐ.ടിയുടെ ഉപദേശം പരിഗണിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും നഗരസഭ സെക്രട്ടറി പറഞ്ഞു.

മോട്ടോര്‍ വാഹനനിയമത്തിലെ പിഴത്തുക പകുതിയായി കുറയ്ക്കാൻ തീരുമാനം

വാഹനനിയമലംഘനത്തിലുള്ള പിഴത്തുക എത്ര വേണമെന്ന കാര്യം സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാം എന്ന് കേന്ദ്രഗതാഗത മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കിയതിന് പിന്നാലെയാണ് പിഴത്തുക പകുതിയായി കുറയ്ക്കാനുള്ള തീരുമാനത്തിലേക്ക് സംസ്ഥാന സര്‍ക്കാര്‍ എത്തുന്നത്.

കോണ്‍ഗ്രസിന്റെ നിര്‍ണായക യോഗം ഇന്ന് ഡല്‍ഹിയില്‍

ലോക്സഭ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം സംഘടനാകാര്യ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേരുന്ന ആദ്യ യോഗമാണ് ഇന്നത്തേത്. യോഗത്തിനെത്തുന്ന രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്ലോട്ട് അടക്കമുള്ളവരുമായി സോണിയ ഗാന്ധി പ്രത്യേക കൂടിക്കാഴ്ച നടത്തും.

ഉന്നാവ് പെണ്‍കുട്ടിയുടെ രഹ്യസ്യമെഴി രേഖപ്പെടുത്തി

പ്രത്യേക വിചാരണ നടത്തുന്നതിനായി പ്രതിയായ കുല്‍ദീപ് സിങ് സെംഗാറിനേയും ആശുപത്രിയിലെത്തിച്ചിരുന്നു. എയിംസില്‍ വെച്ച് പ്രത്യക വാദം കേള്‍ക്കണമെന്ന് വിചാരണ കോടതി ജഡ്ജിയുടെ ആവശ്യത്തിന് ഡല്‍ഹി ഹൈക്കോടതിയാണ് അനുമതി നല്‍കിയത്

മോട്ടോര്‍ വാഹന നിയമ ലംഘനത്തിന് പിഴ: സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് കേന്ദ്രം

സര്‍ക്കാറിന്റെ വരുമാനം വര്‍ധിപ്പിക്കാനല്ല പിഴ കൂട്ടിയതെന്നും കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. സംസ്ഥാനത്ത് പിഴത്തുകയില്‍ കുറവ് വരുത്തുന്നത് അടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ച് തിങ്കളാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ ഗതാഗത സെക്രട്ടറിയെ ചുമതലപ്പെടുത്തി.

മരടിലെ ഫ്ലാറ്റ്; തിരുത്തല്‍ ഹരജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു

മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങളുമായി ബന്ധപ്പെട്ട പുതിയ ഹർജികൾ സ്വീകരിക്കരുതെന്ന് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ നിർദേശം നിലവിലുണ്ട്. എന്നാൽ, തിരുത്തൽ ഹരജി സമർപ്പിക്കുന്നതിൽ തടസമില്ലെന്നാണ് ഫ്ലാറ്റ് ഉടമകൾക്ക് ലഭിച്ച നിയമോപദേശം.

പാര്‍ലമെന്ററി സമിതികളുടെ നേതൃസ്ഥാനം കേന്ദ്രം കോണ്‍ഗ്രസിന് നിഷേധിച്ചേക്കും

പാര്‍ലമെന്ററി സമിതികളുടെ നേതൃസ്ഥാനം കേന്ദ്രസര്‍ക്കാര്‍ കോണ്‍ഗ്രസിന് നിഷേധിച്ചേക്കും. ലോക്സഭയിലെ കോണ്‍ഗ്രസ് അംഗബലം 52ലേക്ക് ചുരുങ്ങിയതിനാല്‍ ഉയര്‍ന്ന പദവികള്‍ നല്‍കാനാകില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്.

മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള നടപടികളുമായി നഗരസഭ മുന്നോട്ട്; അഞ്ച് ദിവസത്തിനകം ഒഴിയാന്‍ നോട്ടീസ് നല്‍കി

മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള നടപടികളുമായി നഗരസഭ മുന്നോട്ട് . ജെയ്ന്‍ ക്വാറല്‍ ഫ്ലാറ്റിലെ താമസക്കാര്‍ക്ക് നഗരസഭ ഒഴിഞ്ഞുപോകല്‍ നോട്ടീസ് നല്‍കി. അഞ്ച് ദിവസത്തിനകം ഒഴിഞ്ഞുപോകാനാണ് നോട്ടീസ് നല്‍കിയത്. ഇന്ന് ചേര്‍ന്ന നഗരസഭാ കൌണ്‍സില്‍ യോഗത്തിന് ശേഷമാണ് തീരുമാനം.

ആണവ ചര്‍ച്ചകളില്‍ സന്നദ്ധത പ്രകടിപ്പിച്ച് ഉത്തരകൊറിയ

സ്വീകാര്യമായ പുതിയ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചാല്‍ ചര്‍ച്ച സാധ്യമാകുമെന്നും ഇല്ലെങ്കില്‍ ഇരുരാജ്യങ്ങളുമായുള്ള എല്ലാ ഇടപാടും അവസാനിക്കുമെന്നും കൊറിയ വ്യക്തമാക്കി.

Subscribe to