രാജ്യം സാമ്പത്തിക തകര്‍ച്ചയിലൂടെ കടന്ന് പോകവെ കയറ്റുമതിയില്‍ വീണ്ടും ഇടിവ്. ആഗസ്റ്റ് വരെയുള്ള കണക്ക് പ്രകാരം 6.05 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതിനിടെ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി വീണ്ടും ഉത്തേജന പാക്കേജുകൾ പ്രഖ്യാപിക്കാനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഇന്ന് നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപനമുണ്ടായേക്കും
ആഗസ്റ്റ് മാസത്തെ കണക്കുകള്‍ പുറത്ത് വന്നപ്പോള്‍, കയറ്റുമതി 6.05 ശതമാനം ഇടിഞ്ഞ് 26.13 ബില്യണ്‍ ഡോളറിലെത്തിയിരിക്കുകയാണ്. 30ല്‍ 22 സെക്ടറുകളിലും കയറ്റുമതിയില്‍ ഇടിവ് രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.
ഇറക്കുമതി 13.45 ശതമാനം കുറഞ്ഞ് 39.58 ബില്ല്യണ്‍ ഡോളറിലുമെത്തി. പെട്രോളിയം ഇറക്കുമതിയില്‍ 8.9 ശതമാനം കുറവുണ്ടായിട്ടുണ്ട്. മറ്റ് സാധനങ്ങളുടെ ഇറക്കുമതിയില്‍ 15 ശതമാനവും സ്വര്‍ണത്തില്‍ 62.49 ശതമാനവും കുറവ് വ്യക്തമായിട്ടുണ്ട്.
സാമ്പത്തിക ക്രയ - വിക്രയത്തിലെ ഇടിവ് വ്യക്തമാക്കുന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇതുപ്രകാരം ആഗസ്റ്റിലെ വ്യാപാര കമ്മി 13.45 ബില്യാണ്‍ ഡോളറാണ്. അതേസമം അമേരിക്കന്‍ വ്യാപാര യുദ്ധത്തെ തുടര്‍ന്ന് ചൈനയിലെ കയറ്റുമതി ഒരു ശതമാനവും ഇറക്കുമതി 5.6 ശതമാവും ഇടിഞ്ഞു.