violence against women

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍; കര്‍ശന നടപടിക്ക് നിര്‍ദേശം, കോടതികള്‍ പരിഗണനയില്‍

സ്ത്രീധന പീഡനം, സ്ത്രീകള്‍ക്കെതിരായ അതിക്രമം എന്നിവ തടയാന്‍ പോലീസ് ഫലപ്രദമായ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റവാളികള്‍ക്ക് അതിവേഗത്തില്‍ ശിക്ഷ ഉറപ്പാക്കണം. ഇതിനായി പ്രത്യേക കോടതികള്‍ അനുവദിക്കാനാകുമോ എന്ന് സര്‍ക്കാര്‍............

ലിംഗഛേദം: മുഖ്യമന്ത്രിയുടെ പരസ്യപ്രതികരണം സ്ഥാനത്തിന് നിരക്കാത്തത്

Glint Staff

യുവതി ചെയ്ത കൊടും കുറ്റകൃത്യത്തെ നിസ്സാരമാക്കുന്നതായിപ്പോയി ഒരു സമൂഹത്തെ മുഴുവൻ ഇരുണ്ട കാലത്തിലേക്ക് തള്ളിവിടുന്ന വിധമുള്ള അപരിഷ്‌കൃതവും അപരാധവുമായ ആ നടപടിയെ ഉദാത്തമെന്ന് വിശേഷിപ്പിച്ച കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.

ഉറങ്ങിക്കിടന്ന നടിയുടെ മുറിയിൽ കയറി പുതപ്പു നീക്കി സ്വകാര്യത നിരീക്ഷിച്ച സംഭവം തമസ്‌കരിച്ചു

വെളുപ്പാൻകാലത്ത് ഉറക്കത്തിനിടയിൽ പ്രമുഖ നടിയുടെ മുറിയിൽ ഹോട്ടൽ ജീവനക്കാരൻ രണ്ടാം താക്കോൽ ഉപയോഗിച്ച് ഒളിച്ചു കയറി പുതപ്പു വലിച്ചുമാറ്റി സ്വകാര്യത നിരീക്ഷിച്ച സംഭവം പോലീസ് കേസ്സായെങ്കിലും വാർത്തയാകാതെ തമസ്‌കരിക്കപ്പെട്ടു.

പൃഥ്വിരാജിലൂടെ മലയാള സിനിമയ്ക്കും സമൂഹത്തിനും സംഭവിക്കാവുന്നത്

Glint Staff

വർത്തമാന നായക സങ്കൽപ്പം മാറാതെ ചില വാചകങ്ങളോ മുഹൂർത്തങ്ങളോ ഒഴിവാക്കുന്നതുകൊണ്ട് പൃഥ്വിരാജ് ഉദ്ദേശിക്കുന്ന ഫലം ഉണ്ടാവില്ലെന്നു മാത്രമല്ല ഏതാണോ തന്നെ വേദനിപ്പിച്ചത്, ആ ഘടകം കൂടുതൽ ശക്തമായിക്കൊണ്ടിരിക്കുക തന്നെ ചെയ്യും.

നടി ആക്രമിക്കപ്പെട്ടത്: യഥാർഥ പ്രതികൾ പിടിക്കപ്പെടില്ല!

നടി ആക്രമിക്കപ്പെട്ട സംഭവം നടൻ മമ്മൂട്ടി പറഞ്ഞതുപോലെ പ്രതിരോധം വർധിപ്പിക്കും. അത് ആകാശത്തും ഭൂമിക്കടിയിലുമെന്നോണം കെട്ടുപിണഞ്ഞു കിടക്കുന്ന അധോലോകത്തിന്റേതാണെന്നു മാത്രം.

നടിയ്ക്ക് നേരെ അക്രമം; ഡ്രൈവര്‍ അറസ്റ്റില്‍

വിവിധ ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ നായിക വേഷങ്ങള്‍ ചെയ്യുന്ന പ്രമുഖ മലയാളം നടിയ്ക്ക് നേരെ അക്രമം. സംഭവത്തില്‍ നടിയുടെ ഡ്രൈവര്‍ തൃശ്ശൂര്‍ കൊരട്ടി സ്വദേശി മാര്‍ട്ടിനെ പോലീസ് അറസ്റ്റ് ചെയ്തു.

 

വെള്ളിയാഴ്ച രാത്രിയാണ് സംഭവം. അത്താണിയില്‍ വെച്ച് നടിയുടെ കാറിന് പിന്നിലിടിച്ച സംഘം തുടര്‍ന്ന്‍ കാറില്‍ ബലമായി കയറുകയായിരുന്നു. കാറില്‍ വെച്ച് നടിയെ ഉപദ്രവിക്കുകയും ചിത്രങ്ങള്‍ എടുക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. പാലാരിവട്ടത്ത് ഇറങ്ങിയ സംഘം മറ്റൊരു കാറില്‍ കയറി പോകുകയായിരുന്നു.

 

പകല്‍വെളിച്ചത്തിലും ഇരുളിലാണ്ടവര്‍

ദ്വിതീയ

സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളില്‍ ശബ്ദമുയര്‍ത്താന്‍കൂടി വിലക്ക് ഏര്‍പ്പെടുത്തുന്ന ഈ ലോകത്തും സ്ത്രീകള്‍ ഏറെ ആനുകൂല്യങ്ങള്‍ അനുഭവിക്കുന്നു എന്ന മിഥ്യാധാരണ വരുന്നതെങ്ങനെ?!

തെരുവുനായ്ക്കളും സ്ത്രീപീഡനവും ഇനിയും വർധിക്കും; രണ്ടിന്റെയും കാരണം ഒന്നു തന്നെ

Glint Staff

മലയാളിയുടെ മനസ്സിൽ അനുനിമിഷം വർധിച്ചുകൊണ്ടിരിക്കുന്ന മാലിന്യം തന്നെയാണ് തെരുവുനായയുടെ കാര്യത്തിലായാലും സ്ത്രീപീഡനത്തിന്റെ കാര്യത്തിലായാലും കാരണമായി മാറുന്നത്.

പീഡനക്കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ കെ. രാധാകൃഷ്ണനെതിരെ കേസ്

വടക്കാഞ്ചേരി പീഡനക്കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ സി.പി.ഐ.എം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണനെതിരെ കേസെടുത്തു. രണ്ട് വര്ഷം വരെ തടവ് ശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.

സി.പി.ഐ.എം നേതാവ് മാനഭംഗപ്പെടുത്തിയെന്ന്‍ യുവതി

സി.പി.ഐ.എം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗൺസിലറുമായ പി.എന്‍ ജയന്തൻ ഉൾപ്പെടെ നാലുപേര്‍ മാനഭംഗപ്പെടുത്തിയെന്ന്‍ വെളിപ്പെടുത്തി തൃശൂരിൽ കൂട്ടമാനംഭംഗത്തിന് ഇരയായ യുവതി. ജയന്തന്റെ സഹോദരൻ ജിനീഷ്, ഷിബു, ബിനീഷ് എന്നിവരാണ് മറ്റു മൂന്നുപേര്‍. പോലീസ് മോശമായി പെരുമാറിയതായും നിര്‍ബന്ധിച്ച് കേസ് പിന്‍വലിപ്പിച്ചതായും യുവതി ആരോപിച്ചു.

 

Pages