പള്ളിയും പാര്‍ട്ടിയും പശ്ചിമഘട്ടവും
ജൈവികമായ നിലനില്‍പ്പിന് ഭീഷണി നേരിടുന്ന പശ്ചിമഘട്ട വനമേഖലയുടെ സംരക്ഷണത്തിന് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്കെതിരെ കേരളത്തില്‍ പ്രതിഷേധം ഇരമ്പുകയാണ്. കര്‍ഷകരുടെ നിലനില്‍പ്പിന്റെ പേരിലാണ് പ്രതിഷേധങ്ങള്‍ അരങ്ങേറുന്നതെങ്കിലും പാറപൊട്ടിക്കല്‍, വന്‍കിട കെട്ടിട നിര്‍മ്മാണം എന്നിവയ്ക്ക് വിരാമമിടുന്നതാണ് ഈ അക്രമങ്ങള്‍ക്ക് പ്രേരകമാകുന്നതെന്ന് വ്യക്തമാണ്.