ദക്ഷിണേഷ്യന്‍ ഉപഗ്രഹം ഭ്രമണപഥത്തില്‍; മോദിയ്ക്ക് അഭിനന്ദനം
ഇന്ത്യയുടെ ബഹിരാകാശ ഗവേഷണത്തിലും നയതന്ത്രത്തിലും പുതിയ അധ്യായം എഴുതിക്കൊണ്ട് ഐ.എസ്.ആര്‍.ഒയുടെ ദക്ഷിണേഷ്യന്‍ ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തില്‍ എത്തി. ഭൂസ്ഥിര ആശയയവിനിമയ ഉപഗ്രഹം -9 (ജിസാറ്റ്-9) –ല്‍ നിന്നുള്ള വിവരങ്ങള്‍ അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, മാലദ്വീപ്, നേപ്പാള്‍, ശ്രീലങ്ക എന്നീ ദക്ഷിണേഷ്യന്‍ രാഷ്ട്രങ്ങള്‍ക്ക് സൗജന്യമായി ഉപയോഗിക്കാനാകും.