മണിപ്പൂരിലെ മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ശര്‍മിളയ്ക്കെതിരായ ആത്മഹത്യാ ശ്രമകുറ്റം ഇംഫാലിലെ ജില്ലാ കോടതി റദ്ദാക്കി. അവരെ കസ്റ്റഡിയില്‍ നിന്ന്‍ എത്രയും പെട്ടെന്ന് വിട്ടയക്കാനും കോടതി ഉത്തരവിട്ടു.
ബുധനാഴ്ച തടങ്കലില്‍ നിന്ന്‍ മോചിതയായ ഇറോം ഷര്‍മിള അഫ്സ്പയ്ക്കെതിരെ കഴിഞ്ഞ 14 വര്‍ഷമായി നടത്തുന്ന നിരാഹാര സമരം തുടരുമെന്ന് അറിയിച്ചിരുന്നു.
ഇറോം ഷര്‍മിള ആത്മഹത്യ ചെയ്യാന്‍ ആഗ്രഹിക്കുന്നു എന്നത് ഒരു ആരോപണം മാത്രമാണെന്നും ഇതിന്റെ പേരില്‍ അവരെ തടങ്കലില്‍ വെക്കാനാകില്ലെന്നും കോടതി.
സുരക്ഷാ ഭീഷണിയുടെ പേരില്‍ ആരെയും വെടിവെച്ചിടാന്‍ സൈന്യത്തിന് അധികാരം നല്‍കുന്ന പ്രത്യേക നിയമം എടുത്ത് കളയണമെന്നതാണ് ഇതിനായി 14 വർഷങ്ങളായി നിരാഹാര സമരം നടത്തുന്ന ഇറോം ശര്‍മിളയുടെ ആവശ്യം.
സായുധസേനാ പ്രത്യേക അധികാര നിയമം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് 12 വര്‍ഷമായി നിരാഹാര സമരം നടത്തുന്ന ഇറോം ശര്‍മിള ചാനുവിനെതിരെ ആത്മഹത്യാശ്രമത്തിനു കേസ് ചാര്‍ജ് ചെയ്തു.