irom sharmila

സമരനായിക ഇറോം ശര്‍മിള വിവാഹിതയായി.

മണിപ്പൂരിന്റെ സമരനായിക ഇറോം ശര്‍മിള വിവാഹിതയായി. ബ്രിട്ടീഷ്  പൗരന്‍ ഡസ്മണ്ട്കുട്ടിനോവിനെയാണ് ഇറോം വിവാഹം ചെയ്തത്. ഗോവയില്‍ സ്ഥിരതാമസക്കാരനാണദ്ദേഹം . ലളിതമായ ചടങ്ങുകളോടെ താഴ്‌നാട്ടിലെ കൊടൈക്കനാലില്‍  വച്ചായിരുന്നു വിവാഹം.

ഒരേസമയം ഓടപുനർനിർമ്മാണവും പെരിയാർ സംരക്ഷണാചരണവും

Glint Staff

ഇത്രയും ജലസമ്പത്തുള്ള നാട്ടിൽ അതിത്രയും നശിപ്പിച്ചിട്ടും നശീകരണം വർധിപ്പിക്കുന്ന പ്രക്രിയയിൽ ഏർപ്പെടുന്നതല്ലാതെ പ്രായോഗികമായി മാറിച്ചിന്തിക്കണമെന്ന തോന്നൽ ഉണ്ടാകുന്നില്ലെന്നുള്ളതാണ് അതിവിപുലമായി പുതുക്കിപ്പണിയുന്ന പുഴയിലേക്കുള്ള ഓട വെളിവാക്കുന്നത്.

ഇറോം ശര്‍മിള നിരാഹാര സമരം അവസാനിപ്പിച്ചു

ലോകത്തെ ഏറ്റവും നീണ്ട നിരാഹാര സമരത്തിന്‌ ചൊവ്വാഴ്ച അന്ത്യം. മണിപ്പൂരി സാമൂഹ്യപ്രവര്‍ത്തക ഇറോം ശര്‍മിള ചാനു 16 വര്‍ഷം നീണ്ടുനിന്ന നിരാഹാര സമരം ചൊവ്വാഴ്ച അവസാനിപ്പിച്ചു.

ഇറോം ശർമിള നിരാഹാര സമരം നിർത്തുന്നു; ഇനി തെരഞ്ഞെടുപ്പ് പോരാട്ടത്തിലേക്ക്

മണിപ്പുരിന്റെ 'ഉരുക്കുവനിത' എന്നറിയപ്പെടുന്ന ഇറോം ശര്‍മിള ചാനു16 വര്‍ഷത്തെ നിരാഹാരസമരം അവസാനിപ്പിക്കുന്നു. സൈന്യത്തിന്റെ പ്രത്യേകാധികാരനിയമം (അഫ്‌സ്​പ) റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് 2000 നവംബർ മുതൽ തുടരുന്ന സമരം ആഗസ്ത് ഒമ്പതിനാണ് അവസാനിപ്പിക്കുക. അടുത്തവര്‍ഷം നടക്കുന്ന മണിപ്പുര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നും ഇറോം ശർമിള പറഞ്ഞു. ചൊവ്വാഴ്ച ഇംഫാലിലെ കോടതിയിലെത്തി മടങ്ങുമ്പോഴാണ് ശര്‍മിള അപ്രതീക്ഷിതമായി ഇക്കാര്യങ്ങള്‍ അറിയിച്ചത്. വിവാഹം ചെയ്ത് കുടുംബ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.

ആത്മഹത്യാ ശ്രമകുറ്റം റദ്ദാക്കി; ഇറോം ശര്‍മിളയെ വിട്ടയക്കണമെന്ന് കോടതി

മണിപ്പൂരിലെ മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ശര്‍മിളയ്ക്കെതിരായ ആത്മഹത്യാ ശ്രമകുറ്റം ഇംഫാലിലെ ജില്ലാ കോടതി റദ്ദാക്കി. അവരെ കസ്റ്റഡിയില്‍ നിന്ന്‍ എത്രയും പെട്ടെന്ന് വിട്ടയക്കാനും കോടതി ഉത്തരവിട്ടു.

ഇറോം ഷര്‍മിളയെ വീണ്ടും അറസ്റ്റ് ചെയ്തു

ബുധനാഴ്ച തടങ്കലില്‍ നിന്ന്‍ മോചിതയായ ഇറോം ഷര്‍മിള അഫ്സ്പയ്ക്കെതിരെ കഴിഞ്ഞ 14 വര്‍ഷമായി നടത്തുന്ന നിരാഹാര സമരം തുടരുമെന്ന് അറിയിച്ചിരുന്നു.

ഇറോം ഷര്‍മിളയെ ഉടന്‍ മോചിപ്പിക്കണമെന്ന് കോടതി

ഇറോം ഷര്‍മിള ആത്മഹത്യ ചെയ്യാന്‍ ആഗ്രഹിക്കുന്നു എന്നത് ഒരു ആരോപണം മാത്രമാണെന്നും ഇതിന്റെ പേരില്‍ അവരെ തടങ്കലില്‍ വെക്കാനാകില്ലെന്നും കോടതി.

നീതി ആവശ്യപ്പെട്ട് ഇറോം ശര്‍മ്മിള മോഡിയെ കാണും

സുരക്ഷാ ഭീഷണിയുടെ പേരില്‍ ആരെയും വെടിവെച്ചിടാന്‍ സൈന്യത്തിന് അധികാരം നല്‍കുന്ന പ്രത്യേക നിയമം എടുത്ത് കളയണമെന്നതാണ് ഇതിനായി 14 വർഷങ്ങളായി നിരാഹാര സമരം നടത്തുന്ന ഇറോം ശര്‍മിളയുടെ ആവശ്യം.

ഇറോം ശര്‍മിളക്കെതിരെ ആത്മഹത്യാശ്രമത്തിന് കേസ്

സായുധസേനാ പ്രത്യേക അധികാര നിയമം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് 12 വര്‍ഷമായി നിരാഹാര സമരം നടത്തുന്ന ഇറോം ശര്‍മിള ചാനുവിനെതിരെ ആത്മഹത്യാശ്രമത്തിനു കേസ് ചാര്‍ജ് ചെയ്തു.