ഗുരുവായൂര്‍ പാര്‍ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു. ചൊവ്വാഴ്ച പുലര്‍ച്ചെയോടെയാണ് ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ എത്തി ക്ഷേത്രം ഏറ്റെടുത്തത്. ക്ഷേത്രം ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കുന്നതിനെതിരെ ചില ഹിന്ദു സംഘടകള്‍ എതിര്‍പ്പുമായി എത്തിയിരുന്നു.
മത തീവ്രവാദസ്വഭാവത്തില്‍ സംഘടിതവും ആസൂത്രിതവുമായി നീങ്ങുന്നവര്‍ക്ക് വളരാനുള്ള വളമായി പലപ്പോഴും പ്രത്യക്ഷത്തില്‍ പുരോഗമനപരവും മതേതര മുഖമുദ്രയുമുള്ള പ്രസ്താവനകളും നിലപാടുകളും കാരണ മാകുന്നു. അതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കമലഹാസന്റേത്.
അനീതികളും അനാചാരങ്ങളും ക്ഷേത്രവുമായി ബന്ധപ്പെട്ടു നടക്കുന്നുണ്ടെങ്കിൽ അവയെ മാറ്റുക തന്നെ വേണം. എന്നാല്‍, ക്ഷേത്ര സംസ്കാരത്തിന്റെ പൊരുള്‍ ആയിരിക്കണ്ടേ ഈ മാറ്റത്തിന്റെ അടിസ്ഥാനം? നിയമത്തിന്റെ വഴിയ്ക്ക് അനാചാരത്തിന്റെ കാരണങ്ങളെ മാറ്റാന്‍ കഴിയുമോ?
തട്ടത്തിലേക്കു വീഴുന്ന കാശു നോക്കി പ്രസാദം കൊടുക്കുന്നവരൊന്നും ബ്രാഹ്മണരോ പൂജാരിമാരോ അല്ല. നായരേയോ ഈഴവനേയോ അതേ നിലയില്‍ പൂജാരിയാക്കി ഉയര്‍ത്താമെന്നു കരുതിയാല്‍ നിലവിലുള്ള ജീര്‍ണതയുടെ അളവു കൂടുമെന്നല്ലാതെ പ്രയോജനമൊന്നുമുണ്ടാവില്ല.
Buy Book
Newsletter
The Gist of the Portal Delivered to Your Inbox. Click On