തീരുവ കൂട്ടിയാൽ സ്വർണക്കൊതി അടങ്ങുമോ?
സ്വർണവ്യാപാരത്തിൽ യാതൊരു സുതാര്യതയുമില്ലാത്ത, സ്വർണം വാങ്ങുന്നത് സാംസ്കാരിക ശീലമായിരിക്കുന്ന ഒരു സമൂഹത്തിലെ സ്വർണ ഉപഭോഗം നിയന്ത്രിക്കുന്നതിന് ഇറക്കുമതി തീരുവ വർധിപ്പിച്ചാൽ മാത്രം മതിയാകും എന്ന്‍ കരുതുന്ന അധികാരികൾ യാഥാർത്ഥ്യത്തിൽ നിന്നും എത്രയോ അകലെയാണ്.