Skip to main content

ഇടിവ് തുടരുന്നു; ഡോളറിന് 58.90 രൂപ

ചൊവ്വാഴ്ച ഫോറെക്സ് മാര്‍ക്കറ്റില്‍ ഡോളറിന് 58.16 രൂപ എന്ന നിലയില്‍ വ്യാപാരം തുടങ്ങിയതിന് ശേഷം 74 പൈസ ഇടിഞ്ഞ് 58.90 വരെ എത്തി.

ഒന്നര ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്ന് മുകേഷ്‌ അംബാനി

റിലയന്‍സ്‌ ഇന്‍ഡസ്ട്രീസ്‌ ലിമിറ്റഡ്‌ അടുത്ത മൂന്ന്‌ വര്‍ഷത്തിനുള്ളില്‍ 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ചെയര്‍മാന്‍ മുകേഷ്‌ അംബാനി.

സാമ്പത്തിക വളര്‍ച്ച ദശാബ്ദത്തിലെ താഴ്ന്ന നിലയില്‍

2013 മാര്‍ച്ച് 31-ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ചാനിരക്ക് അഞ്ചുശതമാനം മാത്രമാണ്. കഴിഞ്ഞ പത്തു വര്‍ഷക്കാലയളവിലെ  ശരാശരി വളര്‍ച്ചാ നിരക്ക് എട്ടു ശതമാനമാണ്.

വ്യാപാര കമ്മിയില്‍ 70 ശതമാനം വര്‍ധന

കയറ്റുമതിയില്‍ ഇക്കാലയളവില്‍ പുരോഗതിയുണ്ടായെങ്കിലും സ്വര്‍ണ്ണത്തിന്റേയും വെള്ളിയുടേയും ഇറക്കുമതി ഇരട്ടിയായതാണ് കമ്മി വര്‍ധിപ്പിച്ചത്.

റിപ്പോ റേറ്റ് 7.25 ശതമാനം; കരുതല്‍ ധന അനുപാതം മാറ്റമില്ല

മുംബൈ: റിസര്‍വ് ബാങ്ക് പലിശനിരക്കുകള്‍ 25 അടിസ്ഥാന പോയിന്റുകള്‍ കുറച്ചു. റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പയുടെ പലിശനിരക്കായ റിപ്പോ നിരക്ക് 7.25 ആയി കുറച്ചു. 2011 മെയ്‌ കഴിഞ്ഞതിനു ശേഷം ആദ്യമായാണ് പലിശ നിരക്ക് ഇത്രയും കുറയുന്നത്.

 

Subscribe to Kerala governor