സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്; 19200 രൂപ

Fri, 28-06-2013 11:46:00 AM ;
മുംബൈ

സ്വര്‍ണ വില പവന് 480 രൂപ കുറഞ്ഞ് 19200 രൂപയില്‍ എത്തി. ഈ ആഴ്ച മാത്രം സ്വര്‍ണവില പവന് 1200 രൂപ കുറഞ്ഞിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വിലയിലുണ്ടാകുന്ന മാറ്റം ആഭ്യന്തര വിപണിയെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്.

 

2010 ആഗസ്റ്റിനു ശേഷം ആദ്യമായാണ്‌ സ്വര്‍ണ വില ഇത്രയും താഴ്ന്ന നിരക്കില്‍ എത്തുന്നത്. അന്താരാഷ്ട്ര വിപണിയില്‍ വില സ്വര്‍ണം ഔണ്‍സിന് 11.30 ഡോളര്‍ താഴ്ന്ന് 1,200 ഡോളറിലെത്തി. കഴിഞ്ഞ മാസം 20 നാണ് സ്വര്‍ണ വില ഇതിലും കുറഞ്ഞത് 19520 രൂപയായിരുന്നു.

Tags: