എ.കെ-47 തോക്കുകളടക്കമുള്ള ആയുധങ്ങളും 27,000 ഗ്രനേഡുകളും ഒരു കോടിയില്‍ പരം തിരകളുമടക്കം ഉള്‍ഫയ്ക്ക് വേണ്ടിയെന്ന്‍ കരുതപ്പെടുന്ന പത്ത് ട്രക്ക് ആയുധങ്ങള്‍ പിടിച്ച കേസിലാണ് വിധി.
അക്രമാസക്തമായ പ്രതിഷേധ പ്രകടനങ്ങളും കുറഞ്ഞ പോളിംഗ് ശതമാനവും പ്രതിപക്ഷ ബഹിഷ്കരണവും നിറം കെടുത്തിയ തെരഞ്ഞെടുപ്പില്‍ വിജയിച്ചാണ് ഹസീന അധികാരം നിലനിര്‍ത്തിയത്.
പ്രതിപക്ഷ പ്രവര്‍ത്തകരെന്ന് സംശയിക്കുന്നവര്‍ ഒരു പോളിംഗ് ഉദ്യോഗസ്ഥനെ വധിക്കുകയും നൂറിലധികം പോളിംഗ് ബൂത്തുകള്‍ക്ക് തീ വെക്കുകയും ചെയ്തു.
തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യവാപകമായി പ്രഖ്യാപിച്ചിട്ടുള്ള അനിശ്ചിതകാല ബന്ദിന്റെ ആദ്യദിവസമായ പുതുവത്സര ദിനത്തില്‍ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.
പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ച് സ്വതന്ത്ര കാവല്‍ മന്ത്രിസഭയുടെ മേല്‍നോട്ടത്തില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.