arvind kejriwal

അസൗകര്യം സഹിച്ചും നോട്ട് അസാധുവാക്കല്‍ നടപടി സ്വീകരിച്ചതിന് ജനങ്ങളോട് നന്ദി പറഞ്ഞ് മോദി

അതേസമയം, നടപടിയുടെ പിന്നില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. കഴിഞ്ഞ മൂന്ന്‍ മാസത്തില്‍ ബാങ്കുകളില്‍ നിക്ഷേപം വന്‍തോതില്‍ വര്‍ധിച്ചത് സംശയജനകമാണെന്നും കേജ്രിവാള്‍.

ജഡ്ജിമാരുടെ ഫോണ്‍ ചോര്‍ത്തുന്നതായി സംശയമുണ്ടെന്ന് കേജ്രിവാള്‍; നിഷേധിച്ച് സര്‍ക്കാര്‍

തങ്ങളുടെ ഫോണ്‍ ചോര്‍ത്തുന്നതായി ജഡ്ജിമാര്‍ ആശങ്കപ്പെടുന്നത് യദൃച്ഛയാ കേട്ടതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ ഡല്‍ഹി ഹൈക്കോടതിയുടെ അമ്പതാം വാര്‍ഷിക ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്‌ ടി.എസ് താക്കൂര്‍, കേന്ദ്ര നിയമമന്ത്രി രവി ശങ്കര്‍ പ്രസാദ്‌ എന്നിവരടക്കമുള്ള പ്രമുഖരുടെ സാന്നിധ്യത്തിലാണ് കേജ്രിവാള്‍ ഗുരുതരമായ ആരോപണം ഉന്നയിച്ചത്.

 

അണ്ണാ ഹസാരെയുടെ ഭൂമിയേറ്റെടുക്കല്‍ ഭേദഗതി വിരുദ്ധ സമരത്തില്‍ കേജ്രിവാള്‍

വിവാദമായ ഭൂമിയേറ്റെടുക്കല്‍ നിയമ ഭേദഗതിയ്ക്കെതിരെ സാമൂഹ്യ പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ നടത്തുന്ന സമരത്തില്‍ ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കേജ്രിവാള്‍ ചൊവ്വാഴ്ച പങ്കെടുത്തു.

അരവിന്ദ് കേജ്രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ഡല്‍ഹി മുഖ്യമന്ത്രിയായി ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാള്‍ ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയ്ക്ക് വന്‍ വിജയം

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയ്ക്ക് വന്‍ വിജയം. മുഖ്യമന്ത്രിയായി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാള്‍ ഫെബ്രുവരി 14-ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

ഡല്‍ഹി: കേജ്രിവാളും ബേദിയും പത്രിക സമര്‍പ്പിച്ചു; ഇരുവരും അവസരവാദികളെന്ന്‍ മക്കന്‍

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാളും ബി.ജെ.പിയില്‍ ചേര്‍ന്ന മുന്‍ അണ്ണാ ഹസാരെ സംഘാംഗം കിരണ്‍ ബേദിയും ബുധനാഴ്ച നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു.

കേജ്രിവാളിന്റെ വാരണാസി പ്രചരണത്തിന് തുടക്കമായി

രാത്രി മുഴുവന്‍ ട്രെയിനില്‍ സഞ്ചരിച്ച് മാതാപിതാക്കളോടൊപ്പം വാരണാസിയില്‍ എത്തിയ കേജ്രിവാളിനെ സ്വീകരിക്കാന്‍ നിരവധി പ്രവര്‍ത്തകര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയിരുന്നു.

കരണത്തടിച്ച ഓട്ടോഡ്രൈവറെ കേജ്രിവാള്‍ സന്ദര്‍ശിച്ചു

തനിക്ക് തെറ്റുപറ്റിയതാണെന്നും തന്നോട് പൊറുക്കണമെന്നും തെറ്റിദ്ധാരണമൂലമാണ് താന്‍ അങ്ങനെ പ്രവര്‍ത്തിച്ചതെന്നും നിറകണ്ണുകളോടെ ലാലി കെജ്‌രിവാളിനോട് പറഞ്ഞു.

കേജ്രിവാളിന് വീണ്ടും മുഖത്തടി; റായ് ബറേലിയില്‍ പാര്‍ട്ടിയ്ക്കും

കേജ്രിവാളിന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ വീണ്ടും മര്‍ദ്ദനമേറ്റു. സോണിയ ഗാന്ധി മത്സരിക്കുന്ന റായ് ബറേലിയില്‍ എ.എ.പി സ്ഥാനാര്‍ഥിയായിരുന്ന മുന്‍ ഹൈക്കോടതി ജഡ്ജി ഫക്രുദ്ദീന്‍ പിന്മാറി.

Pages