arvind kejriwal

സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രധാനമന്ത്രിക്ക് ക്ഷണം നല്‍കി കെജ്രിവാള്‍

ഡല്‍ഹിയില്‍ സത്യപ്രതിജ്ഞാചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് നിയുക്ത മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഫെബ്രുവരി 16ന് രാംലീല മൈതാനില്‍ വച്ചാണ് സത്യപ്രതിജ്ഞാചടങ്ങ്.............

ഹാട്രിക് അടിച്ച് കെജ്രിവാള്‍; ഇതൊരുപോലെ കോണ്‍ഗ്രസ്സിനും ബി.ജെ.പിയ്ക്കുമുള്ള പാഠം

Glint Desk

ഡല്‍ഹിയില്‍ കെജ്രിവാളിന്റെ ഹാട്രിക് വിജയം. 2015 ലെ മൃഗീയ ഭൂരിപക്ഷത്തിന് സമാനമായ വിജയമാണ് ഇക്കുറിയും ആംആദ്മി പാര്‍ട്ടി രാജ്യ തലസ്ഥാനത്ത് സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ തവണ 70 ല്‍ 67 സീറ്റായിരുന്നു..........

ദില്ലി നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ടര്‍മാര്‍ക്ക് കെജ്‌രിവാളിന്റെ 10 ഉറപ്പുകള്‍

ദില്ലി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ വോട്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പത്ത് ഉറപ്പുകള്‍. എല്ലാവര്‍ക്കും കുടിവെള്ളം ലഭ്യമാക്കും, 200 യൂണിറ്റ് വരെയുള്ള വൈദ്യുതിക്ക് നിരക്കേര്‍പ്പെടുത്തില്ല തുടങ്ങിയവയാണ്.......

ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാനപദവിയില്ല; മന്ത്രിസഭയുടെ ഉപദേശ പ്രകാരം ലഫ്.ഗവര്‍ണര്‍ പ്രവര്‍ത്തിക്കണം സുപ്രീം കോടതി

ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കാനാകില്ലെന്ന് സുപ്രീംകോടതി. രാജ്യതലസ്ഥാനത്തിന്റെ ഭരണത്തലവന്‍ ലഫ്റ്റനന്റ് ഗവര്‍ണറാണെന്ന ഹൈക്കോടതി വിധിക്കെതിരെ എ.എ.പി നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി വധി.

സമരം നടത്താന്‍ ആര് അധികാരം നല്‍കി? കെജ്‌രിവാളിന് ഹെക്കോടതിയുടെ വിമര്‍ശനം

ലഫ്. ഗവര്‍ണറുടെ ഓഫിസില്‍ ഒരാഴ്ചയായി സമരം തുടരുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും മന്ത്രിമാര്‍ക്കുമെതിരെ ഡല്‍ഹി ഹൈക്കോടതിയുടെ വിമര്‍ശനം. ആരുടെയും ഓഫീസിലോ വീട്ടിലോ കടന്നുകയറി ധര്‍ണയോ സമരമോ....

ഇരട്ടപ്പദവി: ആം ആദ്മിയുടെ 20 എം.എല്‍.എമാരെ അയോഗ്യരാക്കി

ഇരട്ടപ്പദവി വിഷയത്തില്‍ ഡല്‍ഹി നിയമസഭയിലെ ആം ആദ്മി പാര്‍ട്ടിയുടെ 20 എം.എല്‍.എമാരെ അയോഗ്യരാക്കി. വെള്ളിയാഴ്ച രാവിലെ ചേര്‍ന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ സമ്പൂര്‍ണ യോഗത്തിലാണ് തീരുമാനം. 20 പേരയും അയോഗ്യരാക്കുന്നതിനുള്ള ശുപാര്‍ശ കമ്മീഷന്‍ രാഷ് ട്രപതിക്ക് അയച്ചു.

അരവിന്ദ് കെജ്‌രിവാളും ദില്ലിയും

തുടക്കത്തിൽ ഏതു കാര്യത്തിനും ജനങ്ങളുടെ അഭിപ്രായം ചോദിച്ചിരുന്ന പാർട്ടിക്ക് പിന്നെ പിന്നെ അതിനുള്ള സമയം ഇല്ലാതെ ആയി. അത് മന:പൂർവം ആയിരുന്നു എന്ന് ജനങ്ങൾ ഇന്ന്  തിരിച്ചറിയുന്നു.

കേജ്രിവാളിനെതിരെയുള്ള അഴിമതി ആരോപണത്തില്‍ അന്വേഷണം

മന്ത്രിസഭയില്‍ നിന്ന്‍ പുറത്താക്കിയ കപില്‍ മിശ്ര ഉന്നയിച്ച അഴിമതി ആരോപണത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെതിരെ വിജിലന്‍സ് അഴിമതി വിരുദ്ധ ബ്രാഞ്ച് (എ.സി.ബി) അന്വേഷണം ആരംഭിച്ചു. ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബയ്ജാലിനു മിശ്ര നല്‍കിയ പരാതി അദ്ദേഹം എ.സി.ബിയ്ക്ക് കൈമാറുകയായിരുന്നു. പരാതിയില്‍ ഏഴു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട് ഉണ്ട്.  

 

ഡല്‍ഹി സര്‍ക്കാറിന് പണമില്ലെങ്കില്‍ കേജ്രിവാളിന് വേണ്ടി സൗജന്യമായി വാദിക്കുമെന്ന് റാം ജേത്മലാനി

തന്റെ ഫീസ്‌ നല്‍കാന്‍ ഡല്‍ഹി സര്‍ക്കാറിന് കഴിയില്ലെങ്കില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വേണ്ടി സൗജന്യമായി വാദിക്കുമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ റാം ജേത്മലാനി. പണക്കാരില്‍ നിന്ന്‍ മാത്രമേ താന്‍ നിരക്ക് ഈടാക്കാറുള്ളൂവെന്നും ദരിദ്രരായ കക്ഷികള്‍ക്ക് വേണ്ടി സൗജന്യമായിട്ടാണ് വാദിക്കാറുള്ളതെന്നും പറഞ്ഞ ജേത്മലാനി കേജ്രിവാളിനെ തന്റെ ‘ദരിദ്ര’ കക്ഷികളില്‍ ഒരാളായി കണക്കാക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

 

സഹാറ കുറിപ്പുകള്‍ തെളിവായി പരിഗണിക്കാനാകില്ലെന്ന് ആദായനികുതി കമ്മീഷന്‍

സഹാറ ഗ്രൂപ്പ് കമ്പനികളില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ കുറിപ്പുകളും ഇലക്ട്രോണിക് രേഖകളും തെളിവായി പരിഗണിക്കാന്‍ പറ്റാത്തവയാണെന്ന് ആദായനികുതി ഒത്തുതീര്‍പ്പ് കമ്മീഷന്‍. രാഷ്ട്രീയ നേതാക്കള്‍ക്ക് കൈക്കൂലി നല്‍കിയതായി സൂചിപ്പിക്കുന്ന ഈ രേഖകളാണിവ.

 

സഹാറ ഗ്രൂപ്പ്, ബിര്‍ള ഗ്രൂപ്പ് എന്നീ വ്യവസായ സ്ഥാപനങ്ങളില്‍ നിന്ന്‍ പിടിച്ചെടുത്ത രേഖകള്‍ പ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കവേ കൈക്കൂലി വാങ്ങിയതായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാളും ആരോപിച്ചിരുന്നു.

Pages