Skip to main content

കളിയിൽ രാജ്യസ്നേഹത്തെ കുഴയ്ക്കുന്നത് രാജ്യദ്രോഹം

ഉന്മേഷം, ഉത്സാഹം, രസം ഇവയൊക്കെയാണല്ലോ കളിരസം. രാജ്യസ്നേഹം നുണഞ്ഞ് രുചിച്ച് ഏമ്പക്കം വിട്ട് സുഖിക്കാനുള്ള അവസരമാക്കി കളിയെ ആസ്വദിക്കാൻ ശ്രമിച്ചാൽ ഫലം ഷണ്ഡത്വം. ഓസിസിൻ്റെ ട്രാവിസ് ഹെഡ്‌ സെഞ്ച്വറി നേടിയപ്പോൾ ആ നീലക്കടൽ സ്റ്റേഡിയത്തിൽ നിന്ന് നിശബ്ദതയായിരുന്നു മുഴങ്ങിയത്. ഒരു കൈയ്യടിത്തിര പോയിട്ട് അതിൻ്റെ ഓളം പോലുമുണ്ടായില്ല.
വേഗ നിയന്ത്രണം പിന്‍വലിച്ചു; മെട്രോ സര്‍വീസ് സാധാരണ നിലയിലായി

കൊച്ചി മെട്രോ സര്‍വീസുകള്‍ സാധാരണ നിലയിലായി. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ വേഗ നിയന്ത്രണം പിന്‍വലിച്ചു. ഇന്നലെ സിഗ്നല്‍ സംവിധാനത്തിലുണ്ടായ തകരാര്‍ മൂലം സര്‍വീസുകള്‍ നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ സാങ്കേതിത.....

യാത്രക്കാരന്‍ ട്രാക്കില്‍ ഇറങ്ങി: കൊച്ചി മെട്രോ സര്‍വ്വീസ് അരമണിക്കൂറോളം നിര്‍ത്തിവച്ചു

യാത്രക്കാരന്‍ ട്രാക്കിലൂടെ നടന്നതിനെ തുടര്‍ന്ന് കൊച്ചി മെട്രോ സര്‍വ്വീസ് അരമണിക്കൂറോളം നിര്‍ത്തിവച്ചു.  പാലാരിവട്ടം സ്റ്റേഷനില്‍വെച്ചാണ്  യാത്രക്കാരന്‍ മെട്രോ ട്രാക്കില്‍ ഇറങ്ങി നടന്നത്. പാലാരിവട്ടം സ്റ്റേഷന്‍ മുതല്‍ ചങ്ങമ്പുഴ പാര്‍ക്കുവരെ ഇയാള്‍ ട്രാക്കിലൂടെ സഞ്ചരിച്ചുവെന്നാണ് വിവരം.

ആലുവയില്‍ വാഹനാപകടം: അച്ഛനും മകനുമടക്കം മൂന്ന് പേര്‍ മരിച്ചു

ആലുവ മുട്ടത്ത് ദേശീയ പാതയിലുണ്ടായ വാഹനാപകടത്തില്‍ അച്ഛനും മകനുമടക്കം മൂന്ന് പേര്‍ മരിച്ചു. കോട്ടയം സ്വദേശികളായ ടി.ടി. രാജേന്ദ്രപ്രസാദ്, മകന്‍ ടി.ആര്‍. അരുണ്‍ പ്രസാദ്, മകളുടെ ഭര്‍തൃപിതാവ്  ചന്ദ്രന്‍ നായര്‍ എന്നിവരാണ് മരിച്ചത്.പുലര്‍ച്ചെ 2.20 ഓടെയായിരുന്നു അപകടമുണ്ടായത്.

മെട്രോ ഇനി മഹാരാജാസ് വരെ

പാലാരിവട്ടം മുതല്‍ മഹാരാജാസ് വരെയുള്ള കൊച്ചി മെട്രോയുടെ രണ്ടാം റീച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.പാലാരിവട്ടം മുതല്‍ മഹാരാജാസ് വരെയുള്ള അഞ്ച് കിലോമീറ്റര്‍ പാതയാണ് ജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്

കൊച്ചി മെട്രോ ഉദ്ഘാടനം: പ്രമുഖരെ ഒഴിവാക്കിയതിനെതിരെ മുഖ്യമന്ത്രിനല്‍കിയ കത്ത് ഫലം കണ്ടു

കൊച്ചി മെട്രോ ഉദ്ഘാടനവേദിയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലെയെയും , ഇ ശ്രീധരനെയും ഉള്‍പ്പെടുത്തും.വേദിയിലിരിക്കേണ്ടവരുടെ നിരയില്‍ നിന്ന് പ്രധാനപ്പെട്ടവരെ ഒഴിവാക്കിയ തീരുമാനം മാറ്റണമെന്നാവശ്യപ്പെട്ട് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാന മന്ത്രിക്ക് കത്തെഴുതിരുന്നു. എന്നാല്‍ പി ടി തോനസ് എം എല്‍ യുടെ കാര്യം തീരുമാനമായില്ല.

Subscribe to Sports