Skip to main content

palarivattom case

 

 

 

 

 

 

 

പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന്റെ പങ്കും അന്വേഷിക്കും.കരാറുകാരന് മുന്‍കൂര്‍ തുകയായി 8 കോടി അനുവദിച്ചത് ചട്ടവിരുദ്ധമായാണ്. അതില്‍ ഏതൊക്കെ ഇടപാട് മുന്‍മന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട് എന്ന കാര്യം പരിശോധിക്കുന്നതിനാണ് ഇത്തരത്തില്‍ ഒരന്വേഷണം എന്നും വിജിലന്‍സ് വ്യക്തമാക്കുന്നു. കരാറുകാര്‍ക്ക് തുക അനുവദിച്ചതില്‍ ഇബ്രാഹിംകുഞ്ഞിന്റെ പങ്ക് സംബന്ധിച്ച് വിജിലന്‍സിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് വിജിലന്‍സ്‌ഹൈ ക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുനകുന്നത്.

അതേസമയം കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നാലാം പ്രതി ടി. ഒ സൂരജും ഒന്നാം പ്രതി കരാറുകാരനായ സുമിത് ഗോയലും രണ്ടാം പ്രതി എം ഡി തങ്കച്ചനും രണ്ടാം വട്ടം നല്‍കിയ ജാമ്യപേക്ഷയില്‍ വിജിലന്‍സ് ഇന്ന് വിശദീകരണം നല്‍കും. കേസിന്റെ സാഹചര്യത്തില്‍ മാറ്റം വന്നിട്ടില്ലെന്നും ജാമ്യം അനുവദിക്കരുതെന്നുമാണ് വിജിലന്‍സിന്റെ നിലപാട്.

കൊച്ചി പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ പ്രതികള്‍ക്ക് ജാമ്യം. നല്‍കുന്നതിനെ എതിര്‍ത്ത് വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലാണ് ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം വേണമെന്ന് വിജിലന്‍സ് ചൂണ്ടിക്കാട്ടുന്നത്.