Skip to main content
kottayam

ഉപതെരഞ്ഞെടുപ്പ് പ്രചാരണം വിലയിരുത്താൻ യു.ഡി.എഫ് നേതൃയോഗം ഇന്ന് പാലായിൽ ചേരും. ഉമ്മൻ ചാണ്ടി ,രമേശ് ചെന്നിത്തല എന്നിവർ അടക്കമുള്ള നേതാക്കൾ പങ്കെടുക്കുന്ന യോഗത്തിൽ പി.ജെ ജോസഫും എത്തുന്നുണ്ട്. കേരള കോൺഗ്രസിലെ പ്രശ്നങ്ങൾ പരിഹരിച്ചു എന്ന ആത്മ വിശ്വാസത്തിലാണ് യു.ഡി.എഫ് യോഗം ഇന്ന് ചേരുന്നത്. വൈകിട്ട്‌ പാലയിൽ വെച്ച് നടക്കുന്ന യോഗത്തിൽ യു.ഡി.എഫ് നേതാക്കൾ എല്ലാം പങ്കെടുക്കും.

യു.ഡി.എഫ് കൺവൻഷനിൽ കൂകിവിളി കേട്ടതിന് ശേഷം പി.ജെ ജോസഫ് എത്തുന്ന തെരഞ്ഞെടുപ്പ് പരിപാടി കൂടിയാണ് ഇത്. അതുകൊണ്ട് തന്നെ രാഷ്ട്രീയ മാനങ്ങളും ഏറെ. പി.ജെയെയും ജോസ് കെ മാണിയെയും ഒന്നിച്ച് കളത്തിൽ ഇറക്കാനുള്ള നീക്കങ്ങൾ യോഗത്തിൽ ഉണ്ടാകും. കഴിഞ്ഞ ദിവസം ജോസഫ് വിഭാഗം യോഗം ചേർന് പി.ജെ പ്രചാരണത്തിന് ഇറങ്ങുന്നതിനെ കുറിച്ച് ചർച്ച ചെയ്തിരുന്നു.

ജോസ് കെ മാണി വിഭാഗം പ്രകോപനം ഉണ്ടാക്കിയാൽ അതേ നാണയത്തിൽ തിരിച്ചടിക്കാനാണ് തീരുമാനം. അതുകൊണ്ട് തന്നെ ജോസ് കെ മാണി പക്ഷം പ്രകോപനം ഉണ്ടാക്കാതിരിക്കാനുള്ള നിർദ്ദേശം നല്‍കണമെന്ന് ജോസഫ് വിഭാഗം യു.ഡി.എഫ് യോഗത്തിൽ ആവശ്യപ്പെട്ടേക്കാം. യു.ഡി.എഫ് സ്ഥാനാർത്ഥി വാഹന പ്രചാരണത്തിലേക്ക് കടന്ന സാഹചര്യത്തിൽ പ്രശ്നങ്ങൾ ഒഴിവാക്കണമെന്ന കർശന നിർദ്ദേശം യു.ഡി.എഫ് നല്കിയേക്കും.

Ad Image