Delhi
അഞ്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. പുറത്ത് വരുന്ന സൂചനകള്‍ അനുസരിച്ച് രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോണ്‍ഗ്രസ് ഭരണം പിടിക്കുമെന്ന് ഏതാണ്ട് ഉറപ്പായി. തെലങ്കാനയില്‍ ടി.ആര്.എസ് ഏറെ മുന്നിലാണ്. അതേസമയം മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. മിസോറാമില്‍ മിസോ നാഷണല്‍ ഫ്രണ്ട് ആണ് മുന്നില്‍.