ബാര്‍ കോഴ കേസില്‍ കെ.എം. മാണിയെ കുറ്റവിമുക്തനാക്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് റിപ്പോര്‍ട്ട് തള്ളിയത്. മാണി കോഴ വാങ്ങിയതിനു തെളിവില്ലെന്നായിരുന്നു വിജിലന്‍സിന്റെ റിപ്പോര്‍ട്ട്. വിജിലന്‍സ് സമര്‍പ്പിച്ച മൂന്നാമത്തെ അന്വേഷണ റിപ്പോര്‍ട്ടാണ് കോടതി തള്ളിയത്.
അഴിമതി നിരോധന നിയമത്തിന്റെ പുതിയ ഭേദഗതി കാരണം വിജിലന്‍സിന് ലഭിക്കുന്ന പരാതികളില്‍ അന്വേഷണത്തിനുമുമ്പ് സര്‍ക്കാരിന്റെ അനുമതിവേണം. സര്‍ക്കാരില്‍നിന്ന് അനുമതി വാങ്ങിയ ശേഷം നിലപാട് അറിയിക്കാന്‍ വിജിലന്‍സിനോട് ആവശ്യപ്പെട്ട കോടതി കേസ് ഡിസംബര്‍ പത്തിലേക്ക് മാറ്റി.
പൂട്ടിയ ബാറുകള്‍ തുറക്കുന്നതിനു ധനമന്ത്രിയായിരുന്ന കെ.എം. മാണി ഒരുകോടി രൂപ കൈക്കൂലി വാങ്ങിയെന്നതാണു കേസ്. സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും അനുകൂലമല്ലാത്തതിനാല്‍ കേസ് നിലനില്‍ക്കില്ലെന്നായിരുന്നു വിജിലന്‍സ് റിപ്പോര്‍ട്ട്.