തിരുവനന്തപുരം
സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനുമെതിരെ വിജിലന്‍സ് അന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടു. ലാവ്‌ലിന്‍, ഐസ്ക്രീം കേസുകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് പുറത്ത് നിന്നും അഭിഭാഷകരെ കൊണ്ട് വന്നതിലൂടെ സംസ്ഥാന സര്‍ക്കാരിന് 3.5 കോടി രൂപ നഷ്ടമുണ്ടാക്കിയെന്നതാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം.
പ്രാഥമിക അന്വേഷണം നടത്തി ഒക്ടോബര്‍ 22നുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി ഉത്തരവ്. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍, എം. വിജയകുമാര്‍, പി.ജി നന്ദകുമാര്‍ എന്നിവര്‍ക്കെതിരെയും അന്വേഷണം നടത്താന്‍ കോടതി നിര്‍ദ്ദേശിച്ചു.