Skip to main content

Lionel Messi, sathrusamhara pooja

ഫുട്‌ബോള്‍ ലോകകപ്പിന്റെ കിക്കോഫിന് ഇനി മണിക്കൂറുകള്‍ മാത്രം. അങ്ങ് ആതിഥ്യമരുളുന്ന റഷ്യമുതല്‍ ഫുട്‌ബോളിനെ മറ്റെന്തിനെന്തിക്കാളും സ്‌നേഹിക്കുന്ന കേരളത്തില്‍ വരെ അടങ്ങാത്ത ആവേശത്തിലാണ് ആരാധകര്‍. കേരളത്തിന്റെ ഫുട്‌ബോള്‍ പ്രേമം പ്രവചനാതീതമാണ്. തങ്ങളുടെ ഇഷ്ടതാരത്തിനും ടീമിനും വേണ്ടി എന്തും ചെയ്യും മലയാളികള്‍. വേണ്ടിവന്നാല്‍ ശത്രുസംഹാര പൂജ വരെ നടത്തും, അതിശയോക്തിയൊന്നുമല്ല. ഒരു കട്ട മെസ്സി ആരാധകന്‍ തന്റെ ഇഷ്ടതാരത്തിന് വേണ്ടി അമ്പലത്തില്‍ ശത്രു സംഹാരപൂജ നടത്തിയതിന്റെ രസീത് ആണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

 

ആരാണ് ആ കട്ട ഫാന്‍ വ്യക്തമായിട്ടില്ലെങ്കിലും അര്‍ജന്റീനയുടെയും മെസ്സിയുടെയും കേരളത്തിലെ ആരാധാകര്‍ സംഭവത്തെ ഏറ്റെടുത്തിരിക്കുകയാണ്. അര്‍ജന്റീനയ്ക്കും മെസ്സിക്കും മാത്രമല്ല കേരളത്തില്‍ ആരാധകരുള്ളത് എന്നതുകൊണ്ട് ഇതിലും വലിയ നമ്പറുകള്‍ വരും ദിവസങ്ങളില്‍ പ്രതീക്ഷിക്കാം.

 

 

Tags