Skip to main content
Kottayam

thomas chandy

മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ കോടതി മേല്‍നോട്ടത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിലേക്ക് അനധികൃതമായി റോഡ് നിര്‍മാണിച്ചതുമായി ബന്ധപ്പെട്ട കേസില്‍ കോട്ടയം വിജിലന്‍സ് കോടതിയാണ് ഉത്തരവിട്ടിരിക്കുന്നത്‌.

 

നിലവില്‍ നടക്കുന്ന അന്വേഷണം കാര്യക്ഷമമല്ലെന്നു ചൂണ്ടിക്കാട്ടി യുവജനതാദള്‍ പ്രവര്‍ത്തകനായ സുഭാഷ് എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. നാല് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണം. എല്ലാമാസവും അഞ്ചാമത്തെ പ്രവൃത്തി ദിനത്തില്‍ അന്വേഷണ പുരോഗതി കോടതിയെ അറിയിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

 

മൂന്ന് ഹര്‍ജികളാണ് കോടതി പരിഗണിക്കുന്നത്. ലേക്ക് പാലസിലേക്ക് അനധികൃതമായി റോഡ് നിര്‍മിച്ചുവെന്നതും റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് അന്നത്തെ കളക്ടറായിരുന്ന പത്മകുമാര്‍ വഴിവിട്ട ഇടപെടല്‍ നടത്തിയെന്നതുമാണ് മറ്റ് രണ്ട് ഹര്‍ജികള്‍.