Skip to main content

odiyan-mammootty

ഒടിയനില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രമായ മാണിക്യന്റെ ഗുരുവായി മമ്മൂട്ടിയാണ് വേഷമിടുന്നത് എന്നതരത്തിലുള്ള പ്രചാരണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വന്നിരുന്നു. എന്നാല്‍ ഈ പ്രചാരണം തെറ്റാണെന്ന് ചിത്രത്തിന്റെ സംവിധായകനായ ശ്രീകുമാര്‍ മേനോന്‍ വ്യക്തമാക്കി.

 

ഒടിയനില്‍ മമ്മുട്ടി ഉണ്ടാവില്ല, പക്ഷെ ആ കഥാപാത്രം സത്യമാണ്, എന്നാല്‍ അത് ചെയ്യുന്നത് ബോളിവുഡില്‍നിന്ന് ഒരു ദേശീയ അവാര്‍ഡ് ജേതാവായിരിക്കുമെന്നും ശ്രീകുമാര്‍ മേനോന്‍ പറയുഞ്ഞു. എന്നാല്‍ അത് ആരാണെന്ന് വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.

 

മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രമായ ഒടിയനില്‍ ലാലിനൊപ്പം മമ്മൂട്ടിയും ഉണ്ടെന്ന വാര്‍ത്തകളാണ് കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നത്. ലാലിന്റെ ' മാണിക്യന്‍' എന്ന കഥാപാത്രത്തിന്റെ കുട്ടികാലത്ത് ഒടിവിദ്യ പഠിപ്പിക്കുന്ന ഗുരുവായാണ് മമ്മൂട്ടി എത്തുന്നതെന്നായിരുന്നു വാര്‍ത്തകള്‍.