Skip to main content

 Mohanlal, Prithviraj Sukumaran

പ്രിഥ്വിരാജ് മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ലൂസിഫര്‍ എന്ന ചിത്രത്തെകുറിച്ച് കുറേ നാളായി പല അഭ്യൂഹങ്ങളും കേട്ടിരുന്നു. എന്നാല്‍ അതിനൊക്കെ വിരാമമിട്ടുകൊണ്ട് സിനിമയെക്കുറിച്ച് മോഹന്‍ലാലും കൂട്ടരും ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചിരിക്കുകയാണ്. ഫെയ്‌സ്ബുക്കിലെ വീഡിയോസന്ദേശത്തില്‍ മോഹന്‍ലാലിനൊപ്പം പ്രിഥ്വിരാജും, മുരളി ഗോപിയും, ചിത്രത്തിന്റെ നിര്‍മ്മാതാവായ ആന്റണി പെരുമ്പാവൂരും ഉണ്ട്.

 

സിനിമയുടെ സ്‌ക്രിപ്റ്റ് വര്‍ക്കുകള്‍ അവസാനിച്ചെന്നും വൈകാതെ ഷൂട്ടിംഗിലേക്ക് കടക്കുകയാണെന്നും പ്രിഥ്വിരാജ് അറിയിച്ചു. ലൂസിഫര്‍ വളരെ നല്ല സിനിമയായിരിക്കുമെന്നും, അവതരണത്തിലും കഥ പറച്ചിലിലും ഒട്ടേറെ വ്യത്യസ്ഥതകള്‍ സൃഷ്ടിക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. ലൂസിഫര്‍ യാഥാര്‍ത്ഥ്യമാകാന്‍ പോവുകയാണെന്നും എല്ലാവരുടെയും പ്രര്‍ത്ഥന വേണമെന്നും ആന്റണി പെരുമ്പാവൂര്‍ വീഡിയോയില്‍ പറയുന്നുണ്ട്.