Skip to main content
Colombo

sri-lanka-emergency-reuters

image credit-reuters

വര്‍ഗീയ സംഘര്‍ഷത്തെ തുടര്‍ന്ന് ശ്രീലങ്കയില്‍ പ്രഖ്യാപിച്ചിരുന്ന അടിയന്തരാവസ്ഥ പിന്‍വലിച്ചു.ശ്രീലങ്കയിലെ കാണ്ഡിയില്‍ ബുദ്ധമത വിഭാഗവും ഇസ്ലാം സമുദായവും തമ്മിലുണ്ടായ സാമുദായിക ലഹള വര്‍ഗീയ കലാപത്തിലേക്ക് മാറിയതിനെ തുടര്‍ന്നാണ് രാജ്യവ്യാപകമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നത്.

 

രാജ്യത്തെ സമാധാന അന്തരീക്ഷം വീണ്ടെടുത്ത പശ്ചാത്തലത്തില്‍, അടിയന്തരാവസ്ഥ ഔദ്യോഗികമായി പിന്‍വലിക്കുകയാണെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയാണ് അറിയിച്ചത്.

 

ചില മുസ്ലീം നേതാക്കള്‍ ബുദ്ധവിഭാഗത്തില്‍ പെട്ട ആളുകളെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു എന്ന ആരോപണമാണ് ഇരുവിഭാഗവും തമ്മിലുള്ള കലാപത്തിലേക്ക് നയിച്ചത്.

 

 

Tags