Colombo
വര്‍ഗീയ സംഘര്‍ഷത്തെ തുടര്‍ന്ന് ശ്രീലങ്കയില്‍ 10 ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കാന്‍ഡിയില്‍ ഒരാഴ്ചക്ക് മുമ്പ് ബുദ്ധമത വിശ്വാസികളും മുസ്ലീങ്ങളും തമ്മില്‍ തുടങ്ങിയ സംഘര്‍ഷം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ തീരുമാനമെടുത്തത്. സമൂഹമാധ്യമങ്ങള്‍ വഴിയാണ് തെറ്റായ പ്രചാരണങ്ങളും അക്രമത്തിനുള്ള ആഹ്വാനങ്ങളും പ്രചരിക്കുന്നത്.
കഴിഞ്ഞമാസം രാജ്യത്തുണ്ടായ വര്‍ഗീയ കലാപത്തില്‍ നിരവധി വ്യാപാര സ്ഥാപനങ്ങളും ആരാധനാലയങ്ങളും തകര്‍ത്തിരുന്നു.