കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കെ.എം മാണിയുടെ ബജറ്റ് അവതരണത്തോടനുബന്ധിച്ച് നിയമസഭയിലുണ്ടായ കൈയ്യാങ്കളിക്കെതിരെയുള്ള കേസ് പിന്‍വലിച്ചു. വി.ശിവന്‍കുട്ടി മുഖ്യമന്ത്രിക്ക് നല്‍കിയ മുഖ്യമന്ത്രിക്ക് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് കേസ് പിന്‍വലിച്ചത്.
ഇടതുപക്ഷത്തെ ആറ് എം.എല്‍.എമാര്‍ക്കെതിരെയായിരുന്നു അന്ന് പോലീസ് കെസെടുത്തിരുന്നത്. അതില്‍ വി.ശിവന്‍കുട്ടിയായിരുന്നു കേസിലെ ഒന്നാം പ്രതി. അന്നത്തെ എം.എല്‍.എമാരായ ഇ.പി ജയരാജന്‍, കെ.ടി ജലീല്‍, കെ. അജിത്, കുഞ്ഞഹമ്മദ്, സി.കെ സദാശിവന്‍ എന്നിവരായിരുന്നു മറ്റ് പ്രതികള്‍. പൊതുമുതല്‍ നശിപ്പിക്കുക, നിയമസഭയെ അവഹേളിക്കുക എന്നീ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു കേസ്.
സ്പീക്കറുടെ ഡയസിനും ഇരിപ്പിടത്തിനും മറ്റ് ഉപകരണങ്ങളും ഉള്‍പ്പെടെ വ്യാപക നാശനഷ്ടമാണ് അന്നുണ്ടായത്. കേരള നിയമസഭയുടെ ചരിത്രത്തില്‍ ഏറെ നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നു ഇത്.