ലോക്നാഥ് ബെഹ്റയെ സംസ്ഥാന വിജിലന്‍സ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റി പകരം എന്‍.സി അസ്താനയെ നിയമിച്ചു. ക്രമസമാധാന ചുമതയുള്ള പൊലീസ് മേധാവിയായ ലോക്നാഥ് ബെഹ്റയുടെ ഇരട്ടപ്പദവി ചട്ടവിരുദ്ധമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബെഹ്റയെ വിജലന്‍സ് തലപ്പത്ത് നിന്ന് മാറ്റിയത്. 1986 ഐ.പി.എസ് ബാച്ചിലെ ഉദ്യോഗസ്ഥനായ അസ്താന ഡല്‍ഹിയില്‍ കേരളത്തിന്റെ 'ഓഫിസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി' ചുമതലയാണു വഹിച്ചു വരുകായായിരുന്നു.
ക്രമസമാധാന ചുമതലയുള്ള പൊലീസ് മേധാവി ആയിരിക്കുന്നതിനൊപ്പം വിജിലന്‍സ് മേധാവി സ്ഥാനം കൂടി ബെഹ്റ കൈകാര്യം ചെയ്യുന്ന നടപടി ചട്ടവിരുദ്ധമാണെന്ന് കേന്ദ്ര പെഴ്സണല്‍ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടും വന്നിരുന്നു. സംസ്ഥാനത്ത് സ്ഥിരം വിജിലന്‍സ് ഡയറക്റെ നിയമിക്കാത്തതിനെ ഹൈക്കോടതി സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു.