Skip to main content
റിയാദ്

സൌദിഅറേബ്യയില്‍ നിതാഖത്ത് നടപ്പാക്കുന്നതിന് വേണ്ടി സൗദി ഭരണകൂടം അനുവദിച്ച കാലാവധി നവംബര്‍ 4 വരെ നീട്ടി. നേരത്തെ മൂന്നു മാസത്തെ ഇളവാണ് സൌദി ഭരണകൂടം അനുവദിച്ചിരുന്നത്. വിദേശ കാര്യ തൊഴില്‍ മന്ത്രാലയങ്ങളുടെയും വിവിധ രാജ്യങ്ങളുടെയും അഭ്യര്‍ത്ഥന കണക്കിലെടുത്താണ് സമപരിധി നീട്ടിയത്. നേരത്തെ അറിയിച്ചിരുന്ന സമയപരിധി തീരാന്‍ മണിക്കൂറുകള്‍ ശേഷിക്കെയാണ് പുതിയ ഉത്തരവ് നിലവില്‍ വന്നത്.

 

മലയാളികള്‍ ഉള്‍പ്പടെയുള്ള ലക്ഷക്കണക്കിന്‌ തൊഴിലാളികള്‍ക്ക് താമസാനുമതി രേഖകള്‍ നിയമ വിധേയമാക്കാന്‍ ഇതുവരെയും സാധിച്ചിട്ടില്ല. ഇതേത്തുടര്‍ന്നാണ് കാലാവധി നീട്ടിയത്.

 

നിതാഖാത്‌ നിയമപ്രകാരം സൗദിയില്‍ നിന്നു 30 ലക്ഷം വിദേശികളാണു മടങ്ങി വരാനുണ്ടായിരുന്നത്. ഇവരുടെ രേഖകള്‍ ശരിയാക്കാന്‍ മുന്നു മാസം പോരെന്നു മനുഷ്യാവകാശ കമ്മിഷനും വിദേശ മന്ത്രാലയവും തൊഴില്‍ മന്ത്രാലയവും വ്യക്‌തമാക്കിയിരുന്നു.

 

നിതാഖാതിന്റെ ഭാഗമായ പരിശോധന ശക്‌തമാക്കിയതിനെത്തുടര്‍ന്നു നിരവധി മലയാളികള്‍ നാട്ടിലേക്കു മടങ്ങിയിരുന്നു . നാട്ടിലേക്കു മടങ്ങാനായി 6000 മലയാളികള്‍ക്കു ഇന്ത്യന്‍ എംബസി എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ്‌ അനുവദിച്ചിട്ടുണ്ട്‌.