Skip to main content
kochi

vypin-attack

വൈപ്പിനില്‍ മാനസിക വൈകല്യമുള്ള സ്ത്രീയെ സംഘംചേര്‍ന്ന് മര്‍ദിച്ച സംഭവത്തില്‍ അറസ്റ്റിലായ മൂന്ന് സ്ത്രീകളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കൊച്ചി പള്ളിപ്പുറം കൈപ്പാശ്ശേരി വീട്ടില്‍ ലിജി അഗസ്റ്റിന്‍, അച്ചാരുപറമ്പില്‍ മോളി, പാറക്കാട്ടില്‍ ഡീന എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരുന്നത്.

 

കഴിഞ്ഞ ദിവസമാണ് പൊതുസ്ഥലത്ത് വച്ച് മാനസികവൈകല്യമുള്ള സ്ത്രീയെ അയല്‍വാസിളായ ഇവര്‍ ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. ഈ ദൃശ്യങ്ങള്‍ വിശദമായി പരിശോധിക്കുമെന്നും കൂടുതല്‍ പേര്‍ മര്‍ദനത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ അറസ്റ്റ് ചെയ്യുമെന്നും മുനമ്പം പോലീസ് പറഞ്ഞു.


vypin-st.jpg (640×480) വൈപ്പിനില്‍ മാനസിക വൈകല്യമുള്ള വീട്ടമ്മയെ അയല്‍വാസികള്‍ ക്രൂരമായി മര്‍ദിച്ചു

https://www.lifeglint.com/content/newskerala/18013006/mentally-challeng…