സോളാര്‍ തട്ടിപ്പിനെ സംബന്ധിച്ച ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയുടെ മേശപ്പുറത്ത് വച്ചു. റിപ്പോര്‍ട്ടില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ സരിതയുമായി ബന്ധമുള്ളവര്‍ക്കെതിരെ പ്രഥമദൃഷ്ട്യാ അഴിമതിക്കേസെടുക്കാനുള്ള തെളിവുകളുണ്ടെന്ന് പറയുന്നുണ്ട്.
ഉപഭോക്താക്കളെ വഞ്ചിക്കാന്‍ ഉമ്മന്‍ചാണ്ടിയും പേഴ്‌സണല്‍ സ്റ്റാഫിലുള്ളവരും സരിതയെ സഹായിച്ചെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു . തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചു . ഉമ്മന്‍ ചാണ്ടിയെ ക്രിമിനല്‍ നടപടികളില്‍ നിന്ന് രക്ഷിക്കാന്‍ തിരുവഞ്ചൂര്‍ ശ്രമിച്ചെന്നും ആര്യാടന്‍ മുഹമ്മദ് ടീം സോളാറിനെ സഹായിച്ചെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ആരോപണ വിധേയര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തണം.ഫോണ്‍രേഖകളില്‍ ആഴത്തിലുള്ള അന്വേഷണം പോലീസ് നടത്തിയില്ലെന്നും. ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ തമ്പാനൂര്‍ രവിയും ബെന്നി ബെഹനാനും ശ്രമിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സരിതയുടെ കത്തില്‍ പറയുന്നവര്‍ക്ക് സരിതയുമായും അഭിഭാഷകനുമായും ബന്ധമുണ്ടെന്നും ഇത് ഫോണ്‍രേഖകളില്‍ നിന്ന് വ്യക്തമാണെന്നും കമ്മീഷന്‍ പറയുന്നു.
മുഖ്യമന്ത്രിയെ കേസില്‍ നിന്നും ഒഴിവാക്കാന്‍ അന്വേഷണ സംഘം ശ്രമിച്ചു. ഉമ്മന്‍ചാണ്ടിക്ക് സരിതയുടെ ക്രിമിനല്‍ പശ്ചാത്തലം അറിയാമായിരുന്നു. 2011 മുതല്‍ ഉമ്മന്‍ചാണ്ടിക്ക് ടീം സോളാറിനെക്കുറിച്ച് അറിയാം.സരിതയുടെ ലൈംഗികാരോപണത്തില്‍ വാസ്തവമുണ്ട്. ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്.