Delhi
ഗുഡ്ഗാവിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ രണ്ടാം ക്ലാസുകാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ ഇതേ സ്‌കൂളിലെതന്നെ പതിനൊന്നാം ക്ലാസുകാരനെ അറസ്റ്റുചെയ്തു. വിദ്യാര്‍ഥിയെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു അറസ്റ്റ്, വിദ്യാര്‍ത്ഥിയെ ബുധനാഴ്ച ജുവനൈല്‍ ബോര്‍ഡിന് മുമ്പാകെ ഹാജരാക്കും.
സെപ്തംബര്‍ എട്ടിന് സ്‌കൂളിലെ ശുചിമുറിയില്‍ കഴുത്തറുത്ത നിലയിലാണ് പ്രത്യുമന്‍ ഠാക്കൂറിനെ കണ്ടെത്തിയത്. സംഭവത്തില്‍ നേരത്തെ സ്‌കൂള്‍ ബസ് ജീവനക്കാരനായിരുന്ന അശോക് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പീഡന ശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് പോലീസ് അന്ന് പറഞ്ഞിരുന്നത്. എന്നാല്‍ പോലീസിന്റെ ഈ നിഗമനത്തിനെതിരെ അശോകിന്റെ ബന്ധുക്കള്‍ രംഗത്തെത്തയിരുന്നു. കുട്ടിയുടെ മാതാപിതാക്കളും പോലീസ് അന്വേഷണത്തില്‍ തൃപ്തരായിരുന്നില്ല.